നിക്കരാഗ്വൻ ഭരണകൂടത്തിന്റെ, സഭയ്‌ക്കെതിരായ ആക്രമണങ്ങളിൽ മറുപടിയുമായി കർദ്ദിനാൾ

മാസങ്ങളായി നിക്കരാഗ്വയിൽ ക്രൈസ്തവർക്കു നേരെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഗ്വാട്ടിമാല ബിഷപ്പ് കർദ്ദിനാൾ അൽവാരോ റമാസിനി. ഒക്‌ടോബർ ഒന്നിന് സെലം പ്രസിദ്ധീകരിച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

“മിസ്റ്റർ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ, നിങ്ങൾ ഒരു കത്തോലിക്കനാണെങ്കിൽ, ഒരു ബിഷപ്പ് എന്ന നിലയിൽ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് കത്തോലിക്കാ സഭയോടും നമ്മുടെ കർത്താവായ യേശുക്രിസ്തു സ്ഥാപിച്ച സഭയെ നയിക്കുന്ന ശരിയായ ക്രമത്തോടും നിങ്ങൾക്ക് ബഹുമാനമുണ്ട് എന്നതാണ്. സ്വേച്ഛാധിപതിയായ ഒർട്ടേഗ, സഭയെ ബഹുമാനിക്കുന്നില്ലെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ ഒരു കത്തോലിക്കാ വിശ്വാസിയാണോ എന്ന് എനിക്ക് സംശയമുണ്ട്” – കർദ്ദിനാൾ റമാസിനി പറഞ്ഞു.

ആഗസ്റ്റ് 19 മുതൽ ഒർട്ടേഗ ഭരണകൂടം തട്ടിക്കൊണ്ടു പോയ ബിഷപ്പ് റൊളാൻഡോ അൽവാരസ്, ഇപ്പോഴും മനാഗ്വയിൽ വീട്ടുതടങ്കലിൽ തുടരുകയാണ്. എൽ ചിപോട്ട് പീഡന ജയിലിൽ നിരവധി വൈദികരും അത്മായരും കഴിയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.