യൂറോപ്യൻ ഏകീകരണ പ്രക്രിയയിൽ കത്തോലിക്കാ സഭ ഒരു സന്തതസഹചാരിയാണ്: കർദ്ദിനാൾ ഹോളറിച്ച്

യൂറോപ്യൻ രാജ്യങ്ങളുടെ ഏകീകരണ പ്രക്രിയയിൽ കത്തോലിക്കാ സഭ ഒരു സന്തതസഹചാരിയാണെന്ന് യൂറോപ്യൻ ബിഷപ്പുമാരുടെ സംഘടനാ തലവനായ കർദ്ദിനാൾ ഹോളറിച്ച്. യൂറോപ്യൻ ദിനമായ മേയ് ഒൻപതിന് പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“യൂറോപ്യൻ രാജ്യങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും അതോടൊപ്പം സുസ്ഥിരമായ വളർച്ചയും സ്ഥിരതയും കൈവരിക്കാനുമുള്ള ആഗ്രഹത്തിൽ നിന്നാണ് യൂറോപ്പ് ദിനം സ്ഥാപിതമായത്. യൂറോപ്യൻ ഏകീകരണ പ്രക്രിയയും അതിന്റെ അടിസ്ഥാന മൂല്യങ്ങളും കത്തോലിക്കാ സഭ എപ്പോഴും പൂർണ്ണഹൃദയത്തോടെ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്പിൽ വീണ്ടും യുദ്ധം നടക്കുന്നതിനിടയിലാണ് 2022-ലെ യൂറോപ്പ് ദിനം ആചരിക്കുന്നത്. ഉക്രൈൻ സംഘർഷത്തിന്റെ തുടക്കം മുതൽ ബിഷപ്പുമാർ ലോകസമാധാനത്തിനായി പ്രാർത്ഥിക്കുന്നുണ്ട്” – കർദ്ദിനാൾ കുറിച്ചു. യൂറോപ്യൻ യൂണിയനിൽ ഭാഗമാകാനുള്ള ഉക്രൈന്റെ അഭ്യർത്ഥനയെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.