തട്ടിക്കൊണ്ടുപോകപ്പെട്ട സി. ഗ്ലോറിയയുടെ മോചനത്തിനായി മാർപാപ്പ ഒരു മില്യൺ യൂറോ നൽകിയിരുന്നു: വെളിപ്പെടുത്തലുമായി കർദ്ദിനാൾ ബെച്ചു

അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക ഭീകരർ മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കൊളംബിയൻ സന്യാസിനി സി. ഗ്ലോറിയ നർവേസിന്റെ മോചനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഒരു മില്യൺ യൂറോ ചെലവഴിക്കാൻ അധികാരപ്പെടുത്തിയതായി കർദ്ദിനാൾ ആഞ്ചലോ ബെച്ചു വെളിപ്പെടുത്തി. മെയ് അഞ്ചിനാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്.

2017 ഫെബ്രുവരി ഏഴിന് സപ്പോർട്ട് ഫ്രണ്ട് ഫോർ ഇസ്‌ലാം ആൻഡ് മുസ്‌ലിംസ് (എസ്‌ജിഐഎം) സി. ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്. 2021 ഒക്ടോബർ ഒമ്പതിന് വിട്ടയച്ചു. ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോൺഗ്രിഗേഷനിലെ അംഗമായിരുന്നു സി. ഗ്ലോറിയ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.