ഉക്രൈനിലെ ഓർത്തഡോക്‌സ് ആശ്രമത്തിനു നേരെ ബോംബാക്രമണം; രണ്ട് സന്യാസിമാരും ഒരു സന്യാസിനിയും കൊല്ലപ്പെട്ടു

ഉക്രൈനിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് സന്യാസിമാരും ഒരു സന്യാസിനിയും കൊല്ലപ്പെട്ടു. മെയ് 30-ന് ഉക്രൈനിലെ ഒരു ഓർത്തഡോക്സ് ആശ്രമത്തിനു നേരെ ആയിരുന്നു റഷ്യ ബോംബാക്രമണം നടത്തിയത്. ആശ്രമത്തിലെ മറ്റ് മൂന്ന് സന്ന്യാസിമാർക്ക് പരിക്കേറ്റു.

സ്വ്യാറ്റോഗോർസ്ക് നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണത്തിനിടെ, ഡൊനെറ്റ്സ്ക് ഓർത്തഡോക്സ് രൂപതയുടെ ഹോളി ഡോർമിഷൻ ലാവ്രയുടെ ആശ്രമമാണ് ആക്രമിക്കപ്പെട്ടതെന്ന് ഉക്രേനിയൻ ഓർത്തഡോക്സ് ചർച്ചിന്റെ ഇൻഫർമേഷൻ ആൻഡ് സിനഡൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് ചെയ്തു. “പോരാട്ടത്തിനിടെ, സ്വ്യാറ്റോഗോർസ്കിലെ ഹോളി ഡോർമിഷൻ ലാവ്രയുടെ സന്യാസികൾക്ക് അപകടം സംഭവിച്ചതിൽ അതിയായ ദുഃഖമുണ്ട്” – ഡൊനെറ്റ്സ്കിലെയും മരിയുപോളിലെയും മെട്രോപൊളിറ്റൻ ഹിലേറിയൻ റിപ്പോർട്ട് ചെയ്തു.

ലാവ്രയിൽ നിന്നുള്ള സന്യാസിയായ ആർക്കിമാൻഡ്രൈറ്റ് ഗാലക്ഷൻ, അരിസ്റ്റോക്ലിയസ്, സന്യാസിനി ബാർബറ എന്നിവരാണ് കൊല്ലപ്പെട്ടത്.  സന്യാസിമാരായ ഹൈറോമോങ്ക്സ് ജോസാഫ്, ആംഫിലോച്ചിയസ്, ഹൈറോഡീക്കൺ അലിപിയസ് എന്നിവർക്കാണ് പരിക്കേറ്റത്. കൂടുതൽ പേർ അപകടത്തിൽപെട്ടിട്ടുണ്ടോ എന്നത് ഇനിയും അറിവായിട്ടില്ല.

റഷ്യയുടെ ആക്രമണത്തെ തുടർന്ന് ദശലക്ഷക്കണക്കിന് ഉക്രേനിയക്കാർ പലായനം ചെയ്യാൻ നിർബന്ധിതരായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.