2022-ൽ ആദ്യമായി വി. ജാനുവാരിയൂസിന്റെ തിരുശേഷിപ്പിൽ രക്തം ദ്രാവകരൂപത്തിൽ

ഏപ്രിൽ 30 ശനിയാഴ്ച. അന്ന് വൈകുന്നേരം നേപ്പിൾസിലെ ആർച്ചുബിഷപ്പ് മോൺസീഞ്ഞോർ ഡൊമെനിക്കോ ബറ്റാഗ്ലിയ, നേപ്പിൾസ് കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിച്ചു. അവിടെയാണ് വി. ജാനുവാരിയൂസിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്‌. എന്നാൽ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന സ്ഥലം തുറന്നപ്പോൾ ഒരു അത്ഭുതം നടന്നതായി ആർച്ചുബിഷപ്പ് സ്ഥീരീകരിച്ചു. ആ തിരുശേഷിപ്പിൽ രക്തം ദ്രാവകരൂപത്തിൽ ആയിരിക്കുന്നു. ഇതിനു മുൻപും ഇതേ അത്ഭുതം സംഭവിച്ചിട്ടുണ്ട്.

വി. ജാനുവാരിയൂസിന്റെ രക്തം നിഷ്കളങ്കരായ സഹോദരങ്ങളുടെ രക്തം ചിന്തുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കണമെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. കോവിഡ് പകർച്ചവ്യാധി തുടങ്ങിയതിൽ പിന്നെ ഇതാദ്യമായാണ്, വി. ജാനുവാരിയൂസിന്റെ തിരുശേഷിപ്പുകൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കുന്നത്. ഈ ഇറ്റാലിയൻ വിശുദ്ധന്റെ രൂപവും തിരുശേഷിപ്പും നേപ്പിൾസ് കത്തീഡ്രലിൽ നിന്ന്, ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെ പ്രദക്ഷിണമായി സാന്താ ക്യാരയുടെ ബസിലിക്കയിലേക്കു കൊണ്ടുപോയി. ബസിലിക്കയിൽ ആർച്ചുബിഷപ്പ് ബറ്റാഗ്ലിയയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയർപ്പണവും നടന്നു.

“വളരെ കഠിനമായ പ്രതിസന്ധിയിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. രക്തസാക്ഷിയായ വി. ജാനുവാരിയൂസിന്റെ രക്തം നമുക്കു വേണ്ടി കുരിശിൽ രക്തം ചിന്തിയ ക്രിസ്തുവിനെയാണ് ഓർമ്മപ്പെടുത്തുന്നത്. നിഷ്കളങ്കരായ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ രക്തമാണ് വിദ്വേഷവും മാത്സര്യവും യുദ്ധവും മൂലം ലോകത്ത് ചിന്തപ്പെട്ടു കൊണ്ടിരിക്കുന്നത്”- ആർച്ചുബിഷപ്പ് ബറ്റാഗ്ലിയ തന്റെ പറഞ്ഞു.

വർഷത്തിൽ മൂന്നു തവണയെങ്കിലും വി. ജാനുവാരിയൂസിന്റെ രക്തം ദ്രവീകരിക്കപ്പെടുന്ന അത്ഭുതം നടന്നിട്ടുണ്ട്. വിശുദ്ധന്റെ തിരുശേഷിപ്പുകൾ നേപ്പിൾസിലേക്കു മാറ്റുന്ന മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചക്കു മുമ്പുള്ള ശനിയാഴ്ച, വിശുദ്ധന്റെ തിരുനാൾ ദിവസമായ സെപ്റ്റംബർ 19, അതുപോലെ 1631-ൽ വെസൂവിയസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വി. ജെന്നാറോയോട് മാദ്ധ്യസ്ഥം പ്രാർത്ഥിച്ചതിന്റെ വാർഷികദിനമായ ഡിസംബർ 16 എന്നിവയാണ് ആ ദിവസങ്ങൾ.

എല്ലായ്പ്പോഴും ഒരേ രീതിയിലല്ല ഈ അത്ഭുതം സംഭവിക്കുന്നത്. അത്ഭുതങ്ങൾ സംഭവിക്കാത്ത വർഷങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.