നിക്കരാഗ്വയിലെ ‘കറുത്ത ഞായർ’; സ്വേച്ഛാധിപത്യത്തിന്റെ ഇരകളായി മൂന്ന് വൈദികർ

നിക്കരാഗ്വയിലെ കത്തോലിക്കാ സഭക്ക് ആഗസ്റ്റ് 14 ഒരു ‘കറുത്ത ഞായറാഴ്ച’ ആയിരുന്നു. കാരണം, അന്നേ ദിനം, 14 വർഷമായി അധികാരത്തിൽ തുടരുന്ന ഡാനിയേൽ ഒർട്ടേഗ എന്ന സ്വേച്ഛാധിപതിയുടെ ഭരണത്തിൻകീഴിൽ മൂന്ന് വൈദികരാണ് ആക്രമിക്കപ്പെട്ടത്.

മുളുകുകൂ നഗരത്തിലെ ഹോളി സ്പിരിറ്റ് ഇടവകയിലെ വൈദികൻ ഫാ. ഓസ്കാർ ബെനവിഡെസിനെ പോലീസ് ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തു. “അദ്ദേഹത്തിന്റെ അറസ്റ്റിന്റെ കാരണങ്ങൾ ഞങ്ങൾക്കറിയില്ല. അധികാരികൾ ഞങ്ങളെ അറിയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ജീവന്റെയും രക്ഷയുടെയും വചനമായ യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുക എന്നതാണ് ഞങ്ങളുടെ ഏക ദൗത്യം” – രൂപതയുടെ പ്രസ്താവനയിൽ പറയുന്നു.

ആഗസ്റ്റ് 15, തിങ്കളാഴ്ച വൈകുന്നേരം 5.50 ഓടെ (പ്രാദേശിക സമയം) ഈ വൈദികനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിശ്വാസികളുടെ അജപാലന ശുശ്രൂഷക്കായി ഇടവകയ്ക്ക് മറ്റൊരു വൈദികനില്ലെന്നും വിശ്വാസികൾ പറയുന്നു. ഫാത്തിമാ മാതാവിന്റെ പ്രദക്ഷിണത്തിന് പോകുന്നതിൽ നിന്ന് രണ്ട് വൈദികർക്ക് വിലക്കേർപ്പെടുത്തി. ന്യൂസ്ട്ര സെനോറ ഡി ഫാത്തിമ ഇടവകയിലെ ഇടവക വികാരിയായ ഫാ. ഫെർണാണ്ടോ കാലെറോയെ ആഗസ്റ്റ് 14-ന് പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് വൈദികരും രണ്ട് സെമിനാരിക്കാരും മൂന്ന് അത്മായരും ബിഷപ്പ് ആസ്ഥാനത്തു നിന്ന് പുറത്തുപോകാൻ സാധിക്കാതെ വീട്ടുതടങ്കലിൽ കഴിയുകയാണ്. ഓരോ ദിവസവും ഈ രാജ്യത്തു നിന്നുള്ള വാർത്തകൾ അത്യന്തം വേദനാജനകമായി മാറിക്കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.