‘ഞങ്ങൾ അങ്ങയുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നു’: ഫ്രാൻസിസ് പാപ്പയോട് അർജന്റീനയിലെ ബിഷപ്പുമാർ

ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിനായി അർജന്റീന കാത്തിരിക്കുകയാണ് എന്ന് വീണ്ടും ഓർമിപ്പിച്ച് അർജന്റീനയിലെ ബിഷപ്പുമാർ. എപ്പിസ്‌കോപ്പയുടെ 124-ാമത് പ്ലീനറി അസംബ്ലിയോടനുബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പായ്ക്ക് അയച്ച ഒരു കത്തിൽ ആണ് അദ്ദേഹത്തിൻറെ ജന്മദേശം സന്ദർശിക്കാനുള്ള ക്ഷണം ബിഷപ്പുമാർ ആവർത്തിച്ചത്.

“ഞങ്ങൾ എപ്പോഴും നിങ്ങളുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നു” എപ്പിസ്‌കോപ്പൽ കോൺഫറൻസ് അംഗങ്ങൾ വെളിപ്പെടുത്തി. ഒരു ഇറ്റാലിയൻ പത്രത്തിന് നൽകിയ അഭിമുഖത്തി ഈ വര്ഷം അർജന്റീന സന്ദർശിക്കുവാൻ പദ്ധതിയുണ്ടെന്ന് പാപ്പ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിനെ ഏറെ പ്രതീക്ഷയോടെയാണ് ബിഷപ്പുമാർ നോക്കികാണുന്നത്.

കത്തിന് അവസാനമായി അവർ തങ്ങളുടെ പ്രാർഥന ഉറപ്പുനൽകുകയും മാർപ്പാപ്പയോട് തങ്ങൾക്കായി പ്രാർഥിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.”ഞങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു ഈ അർജൻ്റീനിയൻ ജനതയ്ക്കുവേണ്ടി, അവരുടെ കുടുംബങ്ങൾക്കുവേണ്ടി, പ്രത്യേകിച്ച് ദരിദ്രർക്കുവേണ്ടി, കർത്താവിന്റെ ഉയിർപ്പിനു സാക്ഷിയാകാൻ ആഗ്രഹിക്കുന്ന ഈ സഭയ്ക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.