‘അത് ക്രിസ്തുവാണ്’ – മെക്സിക്കോയിൽ ഭവനരഹിതനിൽ നിന്ന് അനുഗ്രഹം സ്വീകരിച്ച് ഒരു ബിഷപ്പ്

മെക്‌സിക്കോയിലെ പ്രൈമേറ്റ് അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ഫ്രാൻസിസ്‌കോ ജാവിയർ അസെറോ പെരെസ്, ഭവനരഹിതനായ ഒരു മനുഷ്യന്റെ അനുഗ്രഹം സ്വീകരിച്ചു. ഭവനരഹിതനായ ആളിന്റെ അടുക്കൽ നിന്നും ബിഷപ്പ് അനുഗ്രഹം ചോദിച്ചുവാങ്ങുകയായിരുന്നു. എന്താണ് അങ്ങനെ ചെയ്യാൻ കാരണമെന്ന ചോദ്യത്തിന് ബിഷപ്പിന്റെ മറുപടി ഇപ്രകാരമായിരുന്നു: “അത് ക്രിസ്തുവാണ്”!

ഭവനരഹിതനായ ആളുടെ പക്കൽ നിന്നും അനുഗ്രഹം ചോദിച്ചുവാങ്ങാൻ കാരണമെന്തെന്ന് ബിഷപ്പ് വിവരിക്കുന്നത് ഇപ്രകാരമാണ്: “അവരിൽ ക്രിസ്തുവുണ്ട്. അതിനാൽ അവർക്ക് നമ്മെ അനുഗ്രഹിക്കാൻ സാധിക്കും. അത് ക്രിസ്തു അവരിലുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.”

ജോർജ് ഗോൺസാലസ് ഡൊമിംഗ്യൂസ് എന്ന ഭവനരഹിതനായ ആ മനുഷ്യൻ മൂന്നു  വർഷമായി നിരാലംബനാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടർന്നാണ് അദ്ദേഹം സ്വന്തം കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.