ഫ്രാൻസിസ് പാപ്പ സന്ദർശിക്കുന്ന ഇന്തോനേഷ്യയിലെ കത്തോലിക്കാ സമൂഹത്തെക്കുറിച്ച് ജക്കാർത്ത ബിഷപ്പ്

2024 സെപ്റ്റംബർ മൂന്നു മുതൽ ആറു വരെ നടക്കുന്ന ഇന്തോനേഷ്യയിലെ ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത അപ്പസ്തോലിക യാത്രയുടെ വെല്ലുവിളികളെക്കുറിച്ച് ജക്കാർത്ത ആർച്ച് ബിഷപ്പ് കർദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ വെളിപ്പെടുത്തി. ഇന്തോനേഷ്യയിലെ 270 ദശലക്ഷത്തിലധികം നിവാസികളിൽ 29 ദശലക്ഷം മാത്രമാണ് ക്രിസ്ത്യാനികൾ.

ജനസംഖ്യയുടെ 3.1% പ്രതിനിധീകരിക്കുന്ന കത്തോലിക്കരുടെ എണ്ണം എട്ടു ദശലക്ഷത്തിലധികം ആണ്. ലോകത്തെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. കർദിനാൾ സുഹാരിയോ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനായി വിശ്വാസികൾ “വളരെ ആവേശത്തോടെ” കാത്തിരിക്കുന്നതായി പ്രസ്താവിച്ചു. ഇന്തോനേഷ്യയിലെ ചെറിയ കത്തോലിക്കാ സമൂഹം തങ്ങളുടെ വിശ്വാസത്തിൽ  ജീവിക്കുന്നതിൽ ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിമിതികളും പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും തങ്ങളുടെ വിശ്വാസത്തിൽ ജീവിക്കുവാൻ ഇന്തോനേഷ്യയിലെ കത്തോലിക്കർ വളരെയധികം ഉത്സാഹമുള്ളവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.