
വാർധക്യത്തിൽ പലരെയും അലട്ടാറുള്ള ഒന്നാണ് ഓർമക്കുറവ്. ഓർമക്കുറവ് ഉള്ളവർ മാത്രമല്ല അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന പലരും ഈ ഒരു അവസ്ഥ കാരണം വളരെയധികം ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടെന്നും പുതിയ പഠനങ്ങൾ പറയുന്നു. ആ പരിഹാരമാണ് പക്ഷി നിരീക്ഷണം!
കേൾക്കുമ്പോൾ അൽപ്പം അത്ഭുതം തോന്നാം. എന്നാൽ പക്ഷിനിരീക്ഷണം കേവലം ഒരു വിനോദം മാത്രമല്ല, അത് മനുഷ്യന്റെ തലച്ചോറിന്റെ ഘടനയെ പുനഃക്രമീകരിക്കാനും വാർധക്യ സഹജമായ ഓർമക്കുറവും മാനസിക തളർച്ചയും (cognitive decline) വൈകിപ്പിക്കാനും സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
സംഗീത ഉപകരണങ്ങൾ പഠിക്കുന്നതോ കായിക പരിശീലനങ്ങളിൽ ഏർപ്പെടുന്നതോ പോലെ തലച്ചോറിന് മികച്ച ഉണർവ് നൽകാൻ പക്ഷിനിരീക്ഷണത്തിന് കഴിയുമെന്നാണ് ശാസ്ത്രീയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. പക്ഷിനിരീക്ഷണത്തിൽ സ്ഥിരമായി ഏർപ്പെടുന്നവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ജേണൽ ഓഫ് ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രകൃതിയോടുള്ള ഇണക്കവും പക്ഷികളുടെ ശബ്ദങ്ങളും ദൃശ്യങ്ങളും മനുഷ്യന്റെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം തലച്ചോറിന്റെ ഏകാഗ്രതയും നിരീക്ഷണപാടവവും വർധിപ്പിക്കുന്നു.
പക്ഷിനിരീക്ഷണത്തിൽ സ്ഥിരമായി ഏർപ്പെടുന്നവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ജേണൽ ഓഫ് ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രകൃതിയോടുള്ള ഇണക്കവും പക്ഷികളുടെ ശബ്ദങ്ങളും ദൃശ്യങ്ങളും മനുഷ്യന്റെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം തലച്ചോറിന്റെ ഏകാഗ്രതയും നിരീക്ഷണപാടവവും വർധിപ്പിക്കുന്നു.
പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നതും നിത്യജീവിതത്തിലെ കൗതുകം നിലനിർത്തുന്നതുമായ ഇത്തരം ഹോബികൾ വാർദ്ധക്യത്തിലും മാനസിക ആരോഗ്യം മികച്ച രീതിയിൽ സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നമ്മൾ പലപ്പോഴും ചെറുതെന്നോ നിസാരം എന്നോ കരുതി തള്ളിക്കളയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കെൽപ്പുള്ളതാണെന്നു ഈ പഠനങ്ങൾ തെളിയിക്കുന്നു. ഒപ്പം പ്രകൃതിയോടൊപ്പവും കൂടെയും ഉള്ള ജീവിതം കൂടുതൽ മനോഹരവും ആരോഗ്യകരവും ആണെന്നും ഈ പഠനങ്ങൾ ഓർമിപ്പിക്കുന്നുണ്ട്.



