ആറുപേരുടെ ‘ധന്യർ’ പദവി ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചു. ഒക്ടോബർ 24 ശനിയാഴ്ച, വിശുദ്ധരുടെ പദവികൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർചെല്ലോ സെമറാറോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കാൻ മാർപ്പാപ്പ ഡികാസ്റ്ററിക്ക് അനുമതി നൽകി.
ധന്യരായി പ്രഖ്യാപിക്കപ്പെട്ട ആറുപേർ ഇവരാണ്: ഫ്രീഡ്രിക്ക് കൈസർ ഡിപെൽ (പെറുവിലെ മിഷണറി സിസ്റ്റേഴ്സ് ഓഫ് ജീസസ്, വേർഡ് ആൻഡ് വിക്ടിം സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ), ബിഷപ്പ് ഒറെസ്റ്റെ മാരെംഗോ (ഇന്ത്യയിൽ സേവനമനുഷ്ഠിച്ച സലേഷ്യൻ മെത്രാൻ), മാർഗരീത്ത ബാവോസി (‘ലൂമിനോസ’ എന്നറിയപ്പെട്ടിരുന്ന ഫൊക്കോളാരെ പ്രസ്ഥാനത്തിലെ സമർപ്പിതയായ അൽമായ വനിത), ഫാ. ഡൊമെനിക്കോ പോളിയാനി (മിലാൻ അതിരൂപതയിലെ വൈദികൻ), അലസ്സാന്ദ്രോ വിറ്റെറ്റി (റൊസാനോ-കാരിയാറ്റി രൂപതയിലെ വൈദികൻ), സാൻ ജിയോവാനി റൊട്ടോണ്ടോയിലെ ബ്രദർ ഡാനിയേൽ (കപ്പൂച്ചിൻ സന്യാസിയും വിശുദ്ധ പാദ്രെ പിയോയുടെ ആത്മീയ പുത്രനും).




