നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമെന്ന് യു. എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങൾ ഇപ്പോഴും വലിയൊരു ആശങ്കയായി തുടരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. നൈജീരിയ മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യമാണെന്നും, ‘പ്രത്യേക ശ്രദ്ധ അർഹിക്കുന്ന രാജ്യങ്ങളുടെ’ (CPC) പട്ടികയിൽ ഉൾപ്പെടുത്തുന്നതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷമാണ് യു. എസിന്റെ ഈ പ്രതികരണം.

കഴിഞ്ഞ നവംബറിലാണ് ക്രൈസ്തവരോട് കാണിക്കുന്ന ക്രൂരതകൾക്കെതിരെ ആഫ്രിക്കൻ രാജ്യമായ നൈജീരിയയ്ക്ക് മേൽ സൈനിക നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ യു.എസിന്റെ ഈ സിപിസി പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിയെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പറഞ്ഞ് നൈജീരിയൻ സർക്കാർ തള്ളിക്കളഞ്ഞിരുന്നു.

കോൺഗ്രസ് പാനലിൽ സംസാരിക്കവെ, ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമങ്ങൾ തടയുന്നതിനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും നൈജീരിയൻ അധികാരികളുമായി ചേർന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ വിഷയം ഉയർന്ന മുൻഗണനയോടെയാണ് കാണുന്നതെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫ്രാങ്ക് ഗാർഷ്യ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.