എല്ലാ ക്രൈസ്തവരും മിഷനറിമാരാകാൻ വിളിക്കപ്പെട്ടവർ: പെറുവിൽ ലെയോ പാപ്പ

എല്ലാ ക്രൈസ്തവരും മിഷനറിമാരാകാൻ വിളിക്കപ്പെട്ടവരാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ വെളിപ്പെടുത്തി. മാർപാപ്പയായതിനുശേഷം തന്റെ മുൻ രൂപതയായ പെറുവിലെ ചിക്ലായോയിൽ (Chiclayo) തിരിച്ചെത്തിയ പാപ്പ വിശുദ്ധ കുർബാനയർപ്പിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“എന്റെ മുൻ രൂപതയായ ചിക്ക്ലായോയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞത് എത്ര വലിയ സന്തോഷമാണ്! നിങ്ങളോടൊപ്പം ഒരിക്കൽക്കൂടി ആയിരിക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർഥനകൾക്കും, പ്രത്യേകിച്ച് ദൈവത്തിന്റെ സഹായത്താൽ ഞാൻ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഈ പരീക്ഷണ ഘട്ടത്തിൽ എന്റെ ആരോഗ്യത്തിനായി നിങ്ങൾ നടത്തുന്ന പ്രാർഥനകൾക്കും നന്ദി,”- പാപ്പ പറഞ്ഞു.

സുവിശേഷവൽക്കരണത്തിന് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു. “വൈദികരായാലും അത്മായരായാലും വിശ്വാസത്തിൽ നമുക്ക് ലഭിച്ച പരിശീലനത്തിന്റെ തോത് എന്തുതന്നെയായാലും എല്ലാ ക്രൈസ്തവരും മിഷനറിമാരാണ്. ഭൂരിഭാഗം അത്മായരെയും സംബന്ധിച്ചിടത്തോളം സുവിശേഷവൽക്കരണ ദൗത്യം എന്നത് ആധികാരികവും സംയോജിതവുമായ ഒരു ക്രിസ്തീയ ജീവിതത്തിന്റെ സാക്ഷ്യമാണ്”- മാർപാപ്പ ചൂണ്ടിക്കാട്ടി.

സുവിശേഷവൽക്കരണത്തിന് സത്പ്രവൃത്തികൾ അനിവാര്യമായ ഒന്നാണെന്ന് ലെയോ മാർപാപ്പ പറഞ്ഞു, “കാരണം വിശ്വാസപ്രഘോഷണം എന്നത് ഉപവിയുമായും ഏറ്റവും ആവശ്യത്തിലിരിക്കുന്നവരോടുള്ള കരുതലുമായും ബന്ധപ്പെട്ടിരിക്കുന്നു. സത്യമില്ലാത്ത സ്നേഹം കേവലം വൈകാരികത മാത്രമായി അധഃപതിക്കുന്നു, അതേസമയം സ്നേഹമില്ലാത്ത സത്യം കർക്കശവും നിർവികാരവുമായിത്തീരുന്നു എന്ന് തന്റെ സന്ദേശത്തിൽ പാപ്പ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.