നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെആക്രമണം: തലനാരിഴയ്ക്ക് രക്ഷപെട്ട് വൈദികാർഥി

ഫുലാനി തീവ്രവാദികളുടെ വെടിവയ്പ്പിനെ അതിജീവിച്ച് നൈജീരിയൻ വൈദികാർഥി ഡേവിഡ് ഇഗ്ബ. മകുർദി രൂപതയിലെ സേക്രട്ട് ഹാർട്ട് ഉദേയ് ഇടവകയിൽ അജപാലന ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ടിരുന്ന ഇഗ്ബ സഞ്ചരിച്ചിരുന്ന കാറിനുനേരെ ഫുലാനി തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു.

വിയാ ക്രിസ്റ്റി സൊസൈറ്റിയിലെ അംഗമായ ഡേവിഡ് ഇഗ്ബ മറ്റു രണ്ടുപേർക്കൊപ്പം കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഫുലാനി തീവ്രവാദികൾഅവരുടെ കാറിനുനേരെ വെടിയുതിർത്തെങ്കിലും മൂവരും രക്ഷപെട്ടു. “ഞാനും കൂടെയുണ്ടായിരുന്നവരും രക്ഷപെട്ടത് യഥാർഥത്തിൽ അത്ഭുതമായിരുന്നു. മരണത്തോട് മുഖാഭിമുഖം നിന്ന ആ നിമിഷങ്ങളിൽ ഞങ്ങൾ ദൈവത്തോട് രക്ഷയ്ക്കായി പ്രാർഥിച്ചുകൊണ്ടിരുന്നു” – ഇഗ്ബ പങ്കുവച്ചു.

മകുർദിയിലെ സെന്റ് തോമസ് അക്വിനാസ് മേജർ സെമിനാരിയിലെ വൈദികാർഥിയായ ഡേവിഡ് ഇഗ്ബ, തന്റെ തന്റെ എട്ടുമാസത്തെ അജപാലനശുശ്രൂഷ സേക്രട്ട് ഹാർട്ട് ഉദേയ് ഇടവകയിൽ പൂർത്തിയാക്കി. “ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങളിൽ എല്ലാം നഷ്ടപ്പെട്ടുകഴിയുന്ന ജനങ്ങളുമായുള്ള ദൈനംദിന കൂടിക്കാഴ്ചകളാണ് പൗരോഹിത്യത്തിലേക്കുള്ള എന്റെ യാത്രയിലെ പ്രചോദനം” – ഇഗ്ബ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.