‘പീഡനങ്ങൾക്കിടയിലും ദൈവം ആശ്വസിപ്പിക്കുന്നു’ – നിക്കരാഗ്വയിലെ സഭയോട് ആർച്ചുബിഷപ്പ്

സ്വേച്ഛാധിപത്യത്താൽ പീഡിപ്പിക്കപ്പെടുന്ന നിക്കരാഗ്വയിലെ സഭയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊളംബിയയിലെ ബൊഗോട്ടയിലെ ആർച്ച് ബിഷപ്പ് ലൂയിസ് ജോസ് റുവേഡ അപാരിസിയോ. “പീഡനങ്ങളുടെ ഈ സാഹചര്യങ്ങളിൽ തളരരുത്. കാരണം പീഡനങ്ങൾക്കിടയിലും നമ്മിൽ പ്രത്യാശ നിറയ്ക്കുന്ന ദൈവത്തിന്റെ സാന്ത്വനമുണ്ട്”. അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

“ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം പ്രഘോഷിക്കപ്പെടുന്ന ഇടങ്ങളിൽ മതപീഡനമുണ്ട്, പക്ഷേ പീഡനങ്ങൾക്കിടയിലും ദൈവം നമ്മെ ആശ്വസിപ്പിക്കുന്നുണ്ട്. വേദനയുടെ ഈ സാഹചര്യത്തിൽ ദൈവത്തിലുള്ള ആശ്രയത്വവും ശക്തിയും മിഷനറി ചൈതന്യവും സന്തോഷവും നഷ്ടപ്പെടുത്താൻ കഴിയില്ല. സാമൂഹികവും സാംസ്കാരികവുമായ പീഡനങ്ങൾക്കിടയിലും നാം അത് തുടരണം.” – ആർച്ചുബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.