‘ഉർബി എത്ത് ഓർബി’ ആശീർവാദ കർമ്മത്തിൽ ഉക്രൈൻ യുദ്ധത്തെക്കുറിച്ച് ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

‘ഉർബി എത്ത് ഓർബി’ ആശീർവാദ കർമ്മത്തിൽ ഉക്രൈൻ യുദ്ധത്തെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചും ഉക്രൈനു വേണ്ടി പ്രാർത്ഥിച്ചും ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നിന്നാണ് ‘ഉർബി എത്ത് ഓർബി’ ആശീർവാദ കർമ്മം പാപ്പാ നടത്തിയത്.

“ക്രിസ്തു സഹിച്ച പീഡകൾ നമുക്കു വേണ്ടിയാണ്. നമ്മുടെ പാപങ്ങൾക്കു വേണ്ടിയാണ് അവൻ കാൽവരിയിൽ ബലിയായത്. ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരത്തിലും അവൻ നമുക്കു വേണ്ടി സഹിച്ച മുറിവുകളുണ്ട്. അത് സൂചിപ്പിക്കുന്നത് മനുഷ്യരാശിയോടുള്ള അവന്റെ സ്നേഹമാണ്. നമ്മൾ എപ്പോഴും സമാധാനത്തിൽ ആയിരിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്” – പാപ്പാ പറഞ്ഞു. ക്രിസ്തു നൽകുന്ന സമാധാനം നമ്മുടെ ഹൃദയങ്ങളെയും ഭവനങ്ങളെയും ഭരിക്കാൻ നമ്മൾ അനുവദിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

‘ഉർബി എത്ത് ഓർബി’ എന്നാൽ ‘നഗരത്തിലേക്കും (റോമിലേക്കും) ലോകത്തിലേക്കും’ എന്നാണ് അർത്ഥമാക്കുന്നത്. ഇത് എല്ലാ വർഷവും ഈസ്റ്റർ ഞായർ, ക്രിസ്തുമസ് ദിവസങ്ങളിൽ മാർപാപ്പ നൽകുന്ന പ്രത്യേക അപ്പോസ്തോലിക ആശീർവാദമാണ്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഈസ്റ്റർ കുർബാനക്കു ശേഷമാണ് പാപ്പാ ഈ അപ്പോസ്തോലിക ആശീർവാദം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.