സജീവം – ഉദ്ഘാടനം ഇന്ന്

കേരള കത്തോലിക്കാ മെത്രാൻസമതിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പാലാരിവട്ടം പിഒസി-യിൽ നടക്കും. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ യൂഹന്നാൻ മാർ തെയഡോഷ്യസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഐ.ജി. പി. വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.

കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സോഷ്യൽ സർവീസ് ഫോറങ്ങളും മദ്യവിരുദ്ധ സമിതികളും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും. മയക്കുമരുന്ന് വ്യാപനം സമൂഹത്തിൽ ഏല്പിക്കുന്ന ആഘാതത്തെ അനുസ്മരിപ്പിച്ചുകൊണ്ടും അതിന്റെ വ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയെകുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടും കെസിബിസി പ്രസിഡന്റ് പുറപ്പെടുവിച്ച സർക്കുലറിനെ തുടർന്നാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ തുടക്കം കുറിക്കുന്നത്. ലഹരിയുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കുക എന്നത് സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്പിന് അത്യന്താപേക്ഷിതമാണ്.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ/ ഔദ്യോഗിക വക്താവ്, കെസിബിസി ഡയറക്ടർ, പിഒസി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.