നൈജീരിയയിൽ വീണ്ടും ദൈവാലയത്തിനു നേരെ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ ദൈവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒക്ടോബർ 16 ഞായറാഴ്ചയായിരുന്നു ആക്രമണം.

കൊഗി സംസ്ഥാനത്തെ ഫെലെലെയിലെ സെലസ്റ്റിയൽ ചർച്ച് ഓഫ് ക്രൈസ്റ്റിൽ പ്രാർത്ഥനയിൽ പങ്കെടുത്തവർക്കു നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. മരിച്ച രണ്ടു പേരും സ്ത്രീകളാണ്. പോലീസ് എത്തുന്നതിനു മുൻപേ അക്രമികൾ രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേ സമയം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. കൊഗിയിലെ ഒക്കീനി വനമേഖല കേന്ദ്രീകരിച്ചാണ് ഈ സംഘടനയുടെ പ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.