പാക്കിസ്ഥാനിൽ വീണ്ടും മതനിന്ദ ആരോപണം: ക്രിസ്ത്യൻ യുവതി വിചാരണ കാത്ത് ഒമ്പതു മാസമായി ജയിലിൽ

പാക്കിസ്ഥാനിൽ മതനിന്ദ ആരോപണത്തെ തുടർന്ന് ജയിലിൽ അടച്ച ക്രിസ്ത്യൻ യുവതി ഇപ്പോഴും വിചാരണ കാത്ത് ജയിലിൽ തുടരുകയാണ്. 2021 ജൂലൈയിൽ, ഒരു വാട്ട്‌സ്ആപ്പ് സംഭാഷണത്തിൽ ഇസ്‌ലാമിനെ അവഹേളിച്ചുവെന്നാണ് യുവതിക്കെതിരെയുള്ള ആരോപണം. അന്നു മുതൽ വിചാരണ കാത്ത് യുവതി ജയിലിൽ തുടരുകയാണ്.

ഒമ്പതു മാസമായി ജയിലിൽ തുടരുന്ന സാഹചര്യത്തിൽ അവളുടെ ഭർത്താവും കുട്ടികളും വളരെ അസ്വസ്ഥരാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ പീഡനം ഭയന്ന്, അറസ്റ്റിനു ശേഷം യുവതിയുടെ കുടുംബം ഒളിവിൽ കഴിയുകയാണ്.

പാക്കിസ്ഥാനിൽ മതനിന്ദ ആരോപണത്തെ തുടർന്ന് ഡസൻ കണക്കിന് ആളുകളെയാണ് അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഇവർക്ക് മിക്കവാറും ശിക്ഷ വിധിക്കുന്നത് വധശിക്ഷയോ, ജീവപര്യന്തമോ ആണ്. മതനിന്ദ നിയമങ്ങൾ മനുഷ്യാവകാശ നിയമങ്ങൾക്ക് വിരുദ്ധമാണ്. എന്നിട്ടും അവ ഭേദഗതി ചെയ്യുന്നതിനോ, നിർത്തലാക്കപ്പെടുന്നതിനോ ഒരു സൂചനയും ഇല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.