ശ്രീലങ്കൻ രൂപതകൾക്ക് സഹായവുമായി പൊന്തിഫിക്കൽ സംഘടന

രാഷ്ട്രീയ-സാമ്പത്തിക അടിയന്തരാവസ്ഥയെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന ശ്രീലങ്കക്ക് സഹായഹസ്തവുമായി പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്.’ 4,65,000-ത്തിലേറെ യൂറോയുടെ അടിയന്തിര സഹായമാണ് സംഘടന ശ്രീലങ്കക്കു നൽകുക. ആവശ്യഘട്ടത്തിൽ ഓരോ രൂപതകൾക്കും അവശ്യശുശ്രൂഷ തുടരാനാണ് അടിയന്തര സഹായം നൽകുന്നതെന്ന് ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ അറിയിച്ചു.

1948-ൽ സ്വതന്ത്രമായതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർന്നു തരിപ്പണമായെന്ന് പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെ തന്നെയാണ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പം, മൂല്യത്തകർച്ച, വർദ്ധിച്ചുവരുന്ന പൊതുകടം എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ തകർച്ചക്ക് വഴിവയ്ക്കുന്നതെല്ലാം സംഭവിച്ചതോടെ പൊതുജനജീവിതം പൂർണ്ണമായി ദുസ്സഹമായി തീരുകയായിരിന്നു.

ശ്രീലങ്കയിലെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമാണെന്നും പലർക്കും ഭക്ഷ്യ-ഔഷധസഹായം ആവശ്യമാണെന്നും കാൻറി രൂപതയുടെ മെത്രാൻ വാലെൻസ് മെൻറിസ് വെളിപ്പെടുത്തി. പ്രാദേശികസഭ അതിന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും നിറവേറ്റാൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.