കർഷകസമ്പത്ത് ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യം: കർഷകദിനത്തിൽ മന്ത്രി മോൻസ് ജോസഫ്

കർഷകസമ്പത്ത് ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമെന്ന് കർഷകദിനത്തിൽ മന്ത്രി മോൻസ് ജോസഫ്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സൊസൈറ്റി സംഘടിപ്പിച്ച കർഷകദിനാചരണ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകസമ്പത്ത് ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും കർഷകർ നാടിന്റെ നട്ടെല്ലാണെന്നും കേരളം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. കർഷകരുടെ ഉന്നമനത്തിനായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പോലുള്ള സന്നദ്ധസംഘടനകളുടെ കാർഷികവികസന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജിപ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി സജി, ജില്ലാപഞ്ചായത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസ്സി ജോസഫ്, ഗ്രാമപഞ്ചായത്ത്  മെമ്പർമാരായ മിനി ജോണി, ജയാ പി.എസ്., സൂസമ്മ ഫ്രാൻസിസ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ, സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ -ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ ജിബി ബേബി എന്നിവർ പ്രസംഗിച്ചു.

കർഷകദിനത്തോടനുബന്ധിച്ച് ‘പ്രായോഗിക കൃഷിരീതികൾ നാളെയുടെ സമ്പത്ത്’ എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി പരിസ്ഥിതി വിദഗ്ധനായ ഹുസൈൻ കെ.ഐ. സെമിനാർ നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ കർമ്മപദ്ധതികൾക്ക്  തുടക്കം കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.