
മാർപാപ്പയെ നേരിൽ കാണുമ്പോൾ അദ്ദേഹത്തിന് എന്ത് സമ്മാനിക്കും? ചോക്കലേറ്റോ? ജപമാലയൊക്കെ പാപ്പയ്ക്ക് ആവശ്യത്തിലേറെ ഉണ്ടാകാം. പിന്നെ എന്ത്? ഇപ്രകാരം അനേകം ചോദ്യങ്ങൾക്കിടയിൽ നിന്ന് പാപ്പയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സമ്മാനം തയ്യാറാക്കിയിരിക്കുകയാണ് ഒരു വനിത. പാപ്പയുടെ കുടുംബാംഗങ്ങളുടെ ഫോട്ടോകൾ കൊണ്ട് അലങ്കരിച്ച, ഒരു ചെറിയ ട്രേയ്ക്ക് സമാനമായ സമ്മാനമാണ് അവർ പാപ്പയ്ക്ക് കൈമാറിയത്. ഏറെ കൗതുകത്തോടെ പാപ്പ ആ സമ്മാനം സ്വീകരിക്കുകയും ചെയ്തു.
എസ്.ജി. ന്യൂസ് പ്രസിദ്ധീകരിച്ച ഒരു ഇൻസ്റ്റാഗ്രാം ഫോട്ടോയിലാണ് പാപ്പയ്ക്ക് സമ്മാനം നൽകുന്ന ഒരു വനിതയുടെ ചിത്രം ഉള്ളത്. വളരെ കരുതലോടെ കൈകൊണ്ട് നിർമ്മിച്ച ആ ക്രിസ്തുമസ് ട്രീ പുഞ്ചിരിച്ചുകൊണ്ട് മാർപാപ്പയ്ക്ക് സമ്മാനിക്കുന്ന സ്ത്രീയെ കാണാം. വലിപ്പത്തിൽ ചെറുതാണെങ്കിലും, മുത്തുകൾ പോലുള്ള അലങ്കാരപ്പണികളും മുകളിൽ വെളുത്ത നിറത്തിലുള്ള ഒരു അലങ്കാരവും അതിൽ നൽകിയിരുന്നു. അതിന്റെ ഇടക്കായി പാപ്പയുടെ കുടുംബാംഗങ്ങളുടെ ചിത്രവും വളരെ ശ്രദ്ധയോടെ നൽകിയിരുന്നു.
പാപ്പയെ സംബന്ധിച്ചിടത്തോളം സമ്മാനങ്ങൾ സാധാരണമായ കാര്യമാണെങ്കിലും ഇത് വളരെ വ്യത്യസ്തമായ അനുഭവമാണ് പാപ്പയ്ക്ക് സമ്മാനിക്കുന്നത്. ചിക്കാഗോയിൽ താൻ വളർന്നുവന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് പുതിയ ഉത്തരവാദിത്തങ്ങൾ ഏറെ ദൂരേക്ക് കൊണ്ടുപോയ ഒരു വ്യക്തിക്ക് തികച്ചും അനുയോജ്യമായ ഒരു സമ്മാനമാണിത്.




