അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടിൽ പിതാവിന് സ്വീകരണം നൽകി

ചൈതന്യ പാസ്റ്ററൽ സെന്ററിൽ KCC, KCWA, KCYL എന്നീ സംഘടനകളുടെ  സംയുക്താഭിമുഖ്യത്തിൽ അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടിൽ പിതാവിന് സ്വീകരണം നൽകി. വിവിധ സംഘടനാ ഭാരവാഹികളും വിശ്വാസ സമൂഹവും ചടങ്ങിൽ പങ്കെടുത്തു.

ശ്രീ .ബാബു പറമ്പെടത്തുമലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. ബേബി മുളവേലിപ്പുറത്ത് സ്വാഗതം ആശംസിച്ചു. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുമോദന സന്ദേശം നൽകി. AKCC വൈസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, KCWA പ്രസിഡന്റ് ഷൈനി സിറിയക്, AKCC ജോയിന്റ് സെക്രട്ടറി സാബു കരിശ്ശേരിക്കൽ, എം.സി. കുര്യാക്കോസ്, KCYL സെക്രട്ടറി ചാക്കോ ഷിബു, KCC മലബാർ റീജിയൺ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, KCWA സിസ്റ്റർ അഡ്വൈസർ സി. സൗമി, KCWA മലബാർ റീജിയൺ പ്രസിഡന്റ് ബിൻസി ഷിബു, KCYL മലബാർ റീജിയൺ പ്രസിഡന്റ് ബോണി ജോസ് ടോമി, KCWA സെക്രട്ടറി സിൽജി സജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് ഫാ. തോമസ് അനിമൂട്ടിൽ മറുപടി പ്രസംഗം നടത്തി. ജോൺ തെരുവത്ത് കൃതജ്ഞത രേഖപ്പെടുത്തി. ടോം കരികുളം, ഷിജു കൂറാനയിൽ, ബിനു ചെങ്ങളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ സംഘടനകളുടെ പ്രതിനിധികളും അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.