കർദിനാൾ ഉപദേശകസംഘത്തിന്റെ യോഗം വത്തിക്കാനിൽ ചേർന്നു

സഭാഭരണത്തിലും റോമൻ കൂരിയാ നവീകരണത്തിലും പാപ്പയെ സഹായിക്കുന്നതിനുള്ള ഒമ്പതംഗ കർദിനാൾ സമിതിയുടെ (C9) സമ്മേളനം വത്തിക്കാനിൽ പാപ്പയുടെ അധ്യക്ഷതയിൽ ചേർന്നു. തിങ്കളാഴ്ച ആരംഭിച്ച ഈ സമ്മേളനം ചൊവ്വാഴ്ചയും തുടർന്നു.

2013 സെപ്റ്റംബർ 28-നാണ് ഫ്രാൻസിസ് പാപ്പ ഈ കർദിനാൾ ഉപദേശകസമിതിക്ക് രൂപം നല്കിയത്. ഇതിന്റെ പ്രഥമസമ്മേളനം 2013 ഒക്ടോബർ ഒന്നിനായിരുന്നു. ബിഷപ്പ് മാർക്കൊ മെല്ലീനൊയാണ് ഈ ഒമ്പതംഗ കർദിനാൾ ഉപദേശകസമിതിയുടെ കാര്യദർശി.

ബോംബെ അതിരൂപതാധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഈ ഉപദേശകസമിതിയിൽ അംഗമാണ്. വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പിയെത്രൊ പരോളിൻ, വത്തിക്കാൻ നഗരത്തിനും ഭരണകാര്യാലയത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെ അധ്യക്ഷൻ കർദിനാൾ ഫെർണാണ്ടൊ വേർഗെസ് അൽസാഗ, കോംഗൊയിലെ കിൻഷാസ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസുംഗൂ, അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദിനാൾ ഷോൻ പാട്രിക് ഒ മാല്ലീ, സ്പെയിനിലെ ബർസെല്ലോണ അതിരൂപതയുടെ അധ്യക്ഷൻ കർദിനാൾ ഹുവാൻ ഹൊസേ ഒമേല്ല ഒമേല്ല, കാനഡയിലെ ക്ബെക് അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദിനാൾ ജെറാൾഡ് ലക്രോയ്, ലക്സംബർഗ് ആർച്ചുബിഷപ്പ് കർദിനാൾ ജോൺ ക്ലോഡ് ഹൊള്ളെറിക്, ബ്രസീലിലെ സാവൊ സാർവദോർ ദ ബഹീയ അതിരൂപതാധ്യക്ഷൻ കർദിനാൾ സേർജൊ ദ റോഷ എന്നിവരാണ് ഇതര അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.