“മേരിക്ക് ഒരു മില്യൺ റോസാപ്പൂക്കൾ” എന്ന ആഗോള പ്രാർഥന കാമ്പയിൻ ആരംഭിച്ചു

ഹൊസാന അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “മേരിക്ക് ഒരു മില്യൺ റോസാപ്പൂക്കൾ” എന്ന ആഗോള പ്രാർഥന കാമ്പെയ്ൻ ആരംഭിച്ചു. അതിലൂടെ അവർ എല്ലാ വിശ്വാസികളും മെയ് മാസത്തിൽ ജപമാല ചൊല്ലി പ്രാർഥിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ കന്യാമറിയത്തോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ ക്ഷണിക്കാൻ ഹോസാന അസോസിയേഷൻ ഇതിലൂടെ ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും മെയ് മാസത്തിൽ എല്ലാ ദിവസവും കുറഞ്ഞത് പത്ത് ജപമാലയെങ്കിലും ചൊല്ലാൻ പ്രതിജ്ഞാബദ്ധരാണ് എന്ന് അസോസിയേഷൻ വെളിപ്പെടുത്തുന്നു. ഇതിനകം 2,23,000-ത്തിലധികം പേർ പങ്കെടുക്കുന്നുണ്ടെന്ന് ഹൊസാന അസോസിയേഷൻ പറയുന്നു.

അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രാർഥനയെ പ്രതിനിധീകരിക്കുന്ന മെക്സിക്കോ സിറ്റിയിലെ വിർജിൻ ഓഫ് ഗ്വാഡലൂപ്പിൽ അസോസിയേഷൻ റോസാപ്പൂക്കൾ കൊണ്ട് പുഷ്പാർച്ചന നടത്തുമെന്ന് ഹൊസാന വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.