പാക്കിസ്ഥാനിൽ ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; 45 വയസ്സുള്ള മുസ്ലിം അയൽവാസിയുമായി നിർബന്ധിച്ച് വിവാഹം

പാക്കിസ്ഥാനിൽ 14 വയസ്സുള്ള ക്രൈസ്തവ പെൺകുട്ടി മഹ്നൂർ അഷ്റഫിനെ തട്ടിക്കൊണ്ടുപോയി. നിർബന്ധപൂർവ്വം ഇസ്ലാം മതം സ്വീകരിപ്പിച്ച്, 45 വയസ്സുള്ള മുസ്ലീം യുവാവ് വിവാഹം കഴിച്ചു. മോർണിംഗ് സ്റ്റാർ ന്യൂസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.

ജനുവരി നാലിന്, എട്ട് വയസ്സുള്ള അനന്തരവനുമായി ലാഹോറിലെ വീട്ടിൽ നിന്ന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് മഹ്നൂർ അഷ്‌റഫിനെ കാണാതാകുന്നത്. സമീപത്തെ കടയിലേക്ക് നടന്നുപോകവെ, അയൽവാസിയായ 45 -കാരൻ മുഹമ്മദ് അലി ഖാൻ, മഹ്നൂറിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് അനന്തരവൻ പറയുന്നത്.

മഹ്നൂറിനെയും അനന്തരവനെയും കണ്ടെത്താനാകാതെ വന്നപ്പോൾ മഹ്നൂറിന്റെ മാതാപിതാക്കൾ, കുട്ടികളെ തട്ടിക്കൊണ്ടു പോയ വിവരം ലോക്കൽ പോലീസിനെ അറിയിച്ചു. ജനുവരി അഞ്ചിന് പോലീസ് ഗൗരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽ നടപടിയെടുക്കാൻ തയ്യാറല്ലായിരുന്നു. പ്രദേശവാസികളുമായി ചേർന്ന് മകളെ തിരിച്ചെത്തിക്കുന്നതിനായുള്ള ശ്രമത്തിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.

2014 -ൽ, മൂവ്‌മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് പാക്കിസ്ഥാൻ നടത്തിയ  പഠനമനുസരിച്ച്, പാക്കിസ്ഥാനിൽ ഓരോ വർഷവും 1,000-ത്തോളം ക്രൈസ്തവ, ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടു പോവുകയും നിർബന്ധപൂർവ്വം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ പല ഇരകളും പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളിൽ നിന്നുണ്ടാകുന്ന അക്രമത്തെയും ഭീഷണികളെയും ഭയന്ന് പലപ്പോഴും ഇരകളാക്കപ്പെടുന്നവർ, തങ്ങളെ ബന്ദികളാക്കിയവരെ പിന്തുണച്ച് കോടതിയിൽ മൊഴി നൽകേണ്ടതായും വരുന്ന സാഹചര്യമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.