ബുർക്കിന ഫാസോയിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിലെ ബൗരാസോ ഗ്രാമത്തിൽ ജിഹാദി തീവ്രവാദികളുടെ ആക്രമണം. ജൂലൈ മൂന്നിന് നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

തീവ്രവാദികളുടെ ഈ ആക്രമണത്തെ ഭീരുത്വപരവും പ്രാകൃതവുമായ നടപടി എന്നു വിളിച്ചാണ് ഗവർണറായ ബാബോ പിയറി ബാസിംഗ അപലപിച്ചത്. സംഘർഷത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ബുർക്കിന ഫാസോയുടെ കിഴക്ക് പ്രാവശ്യയിൽ, സഹേൽ മേഖലകളിലാണ്. അവിടെ രണ്ട് സൈനികമേഖലകൾ നിർമ്മിക്കുന്നതായി ഭരണകക്ഷിയായ സൈനിക ഭരണകൂടം ജൂണിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതേ തുടർന്ന് നിരവധി സാധാരണക്കാരാണ് അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായത്.

2022-ലെ ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ 530 തവണയാണ് ബുർക്കിന ഫാസോയിൽ ആക്രമണങ്ങൾ അരങ്ങേറിയത്. ജൂണിൽ നടന്ന പന്ത്രണ്ടോളം ജിഹാദി ആക്രമണങ്ങളിൽ 135 പേരാണ് കൊല്ലപ്പെട്ടത്. ബുർക്കിന ഫാസോയിൽ തുടരുന്ന അക്രമങ്ങളെക്കുറിച്ചും അവിടെ സർക്കാർ സ്വീകരിക്കേണ്ട സുരക്ഷാനടപടികളെക്കുറിച്ചും ഇന്റലോനിക്സ് ഇന്റലിജൻസ് അഡ്വൈസറി സിഇഒ ലൈത്ത് അൽഖൂരി ആശങ്ക പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.