നൈജീരിയയിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 16 ക്രൈസ്തവർ

നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ 16 ക്രൈസ്തവരെ കൊലപ്പെടുത്തി. സെപ്റ്റംബർ 27 -നായിരുന്നു ആക്രമണം. സംസ്ഥാനത്തിന്റെ തെക്കൻമേഖലയിൽ ഇപ്പോഴും ആക്രമണം തുടരുകയാണ്.

സെപ്‌റ്റംബർ 26 -ന്, അക്രമികൾ പ്രധാനമായും ക്രിസ്‌ത്യൻ തക്കനായി ഗ്രാമമായ സാങ്കോൺ കറ്റാഫ് കൗണ്ടിയിലും ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പ്രദേശവാസികൾ പറഞ്ഞു. “തോക്കുകളും മറ്റ് മാരകായുധങ്ങളുമേന്തിയ തീവ്രവാദികൾ ഏകദേശം ഏഴുമണിയോടെ ഗ്രാമത്തെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു” – സാംഗോൺ കറ്റാഫിലെ കമ്മ്യൂണിറ്റി നേതാവ് സാംസൺ മർകസ് മോണിംഗ് സ്റ്റാർ ന്യൂസിനോടു  വെളിപ്പെടുത്തി.

കടുന സംസ്ഥാനത്തും തീവ്രവാദപ്രവർത്തനങ്ങൾ നിലനിൽക്കുന്ന രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ക്രിസ്ത്യാനികൾക്കുനേരെയുള്ള നിരന്തരമായ ആക്രമണങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കാൻ ക്രൈസ്തവനേതൃത്വം നൈജീരിയൻ സർക്കാരിനോട് നിരന്തരമായി അഭ്യർഥിക്കുന്നുണ്ട്. എന്നാൽ, ആക്രമണത്തിന് ഒരു അവസാനവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.