റോമിൽ പൗരോഹിത്യ സ്വീകരണത്തിനൊരുങ്ങി 11 ഡീക്കന്മാർ

ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായ റോം രൂപതയിൽ പൗരോഹിത്യ സ്വീകരണത്തിനൊരുങ്ങി 11 ഡീക്കന്മാർ. ഗുഡ് ഷെപ്പേർഡ് ഞായറാഴ്ച എന്നറിയപ്പെടുന്ന ഈസ്റ്റർ കഴിഞ്ഞു വരുന്ന നാലാമത്തെ ഞായറാഴ്ചയായ മേയ് എട്ടിനാണ് പൗരോഹിത്യ സ്വീകരണകർമ്മങ്ങൾ നടക്കുന്നത്.

റോമിലെ കത്തീഡ്രൽ ദേവാലയം കൂടിയായ പേപ്പൽ ബസിലിക്ക ഓഫ് സെന്റ് ജോൺ ലാറ്ററനിൽ വച്ചാണ് കർമ്മങ്ങൾ നടക്കുന്നത്. റോം രൂപതയ്ക്കു വേണ്ടിയുള്ള മാർപാപ്പയുടെ വികാരിയായ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസാണ് ചടങ്ങുകളുടെ മുഖ്യകാർമ്മികൻ. ഡീക്കന്മാർ ഇതിനോടകം അജപാലന ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള ദേവാലയങ്ങളിലെ ഇടവക വൈദികരും രൂപതാ സെമിനാരികളുടെ റെക്ടർമാരുമായിരിക്കും മറ്റു കാർമ്മികർ.

മേയ് ആറിന് രൂപതയിലെ നാല് ദേവാലയങ്ങളിൽ, റോമിലെ സഹായമെത്രാന്മാരുടെ നേതൃത്വത്തിൽ ദൈവവിളികൾക്കു വേണ്ടി പ്രത്യേക ജാഗരണപ്രാർത്ഥനകൾ നടക്കും. പൗരോഹിത്യ സ്വീകരണത്തിനൊരുങ്ങുന്ന 11 ഡീക്കന്മാരും ഇതിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.