മെക്സിക്കോയിൽ അഭയാർത്ഥികൾക്ക് ആശ്വാസവുമായി ക്രൈസ്തവ മിഷനറിമാർ

ടിജുവാന, മെക്സിക്കോ എന്നീ പ്രദേശങ്ങളിലേക്ക് അഭയാർത്ഥികളുടെ കുത്തൊഴുക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഷെൽട്ടറുകളിൽ കഴിയുന്ന ഇക്കൂട്ടരുടെ എണ്ണം ആറായിരം കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇവർക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്, ഫാ. ജെസ്സേ എസ്ക്യൂഡ, OMI നേതൃത്വം നൽകുന്ന ഒബ്ലേറ്റ് മിഷൻ.

ഒബ്ലേറ്റ് മിഷൻ

അഭയാർത്ഥികളിൽ നിന്ന് ഓരോ പതിനെട്ട് പേരെ തിരഞ്ഞെടുത്ത്, ഒരിടത്ത് താമസിപ്പിച്ച്, അവർക്ക് ആവശ്യമായ വസ്ത്രവും ഭക്ഷണവും കൊടുക്കുകയും പ്രദേശത്തെ നിയമങ്ങളൊക്കെ പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. അതുവഴി അവർക്ക് ഒരു ജോലി കണ്ടെത്തുന്നതിന് ജീവിതസാഹചര്യം കരുപ്പിടിപ്പിക്കാനും സാധിക്കുന്നു. ഇത്തരത്തിൽ നിലനിൽപ്പിനുള്ള വക കണ്ടെത്തുന്നവർ വീണ്ടും മിഷനറിമാരോട് ചേർന്ന് മറ്റുള്ളവർക്കായി പ്രാർത്ഥിക്കുന്നു. അത് തുടരുകയും ചെയ്യുന്നു.

സഹായ വാഗ്ദാനം

ആറായിരത്തോളം വരുന്ന അഭയാർത്ഥികൾക്കായി ഒരു കളക്ഷൻ സംഘടിപ്പിച്ചിരുന്നു. നിരവധിയാളുകൾ ബ്ലാങ്കറ്റുകൾ, ഭക്ഷണം, വസ്ത്രം എന്നിവയെല്ലാം ഇവർക്കായി എത്തിക്കുന്നുണ്ട്. എന്നാൽ പല കാര്യങ്ങളും ഇപ്പോഴും പ്രശ്നത്തിലാണ്. വളരെ അത്യാവശ്യമായ ഭക്ഷണവും വസ്ത്രവും ആവശ്യത്തിന് ലഭിക്കുന്നുണ്ട്. പക്ഷേ ബാത്ത്റൂം, ടോയ്‌ലെറ്റ് സൌകര്യങ്ങൾ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും അവതാളത്തിലാണ്. ഫാ. ജെസ്സേ പറയുന്നു. എങ്കിലും ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്ത് നൽകാൻ ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.