യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് നാമനിര്‍ദ്ദേശം ലഭിച്ചത് കത്തോലിക്കാ വനിതയ്ക്ക്

കഴിഞ്ഞ ദിവസം അന്തരിച്ച യു എസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദർ ജിൻസ്‌ബർഗിന് പകരക്കാരിയായി എത്തുന്നത് കത്തോലിക്കയും ഏഴ് കുട്ടികളുടെ അമ്മയുമായ ആമി കോണി ബാരറ്റ് ആയിരിക്കും. അതിനായി നാമനിർദ്ദേശം സമർപ്പിക്കുന്നതിനായി പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ആമി കോണിയുടെ പേര് നിർദ്ദേശിച്ചത്.

നോട്രെ ഡാം സർവകലാശാലയിൽ നിയമ പ്രൊഫസറായ ബാരറ്റ് ഈ സ്ഥാപനത്തിൽ രണ്ടുതവണ ‘ബെസ്റ്റ് പ്രൊഫസർ ഓഫ് ദി ഇയർ’ ആയി അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഒരു ഫെഡറൽ ജഡ്ജിയായിരിക്കെ ഗർഭച്ഛിദ്രം, സ്വവർഗ്ഗ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ബാരറ്റിന്റെ കത്തോലിക്കാ വിശ്വാസം അവളുടെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നുള്ളത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. 2017 -ലെ ബാരറ്റിന്റെ നിയമനത്തെ പ്രോ-ലൈഫ് ഗ്രൂപ്പുകൾ പ്രശംസിക്കുകയുണ്ടായി.

ബാരറ്റിന്റെ ഏഴു മക്കളിൽ രണ്ടുപേരെ ഹെയ്തിയിൽ നിന്നും ദത്തെടുത്തിട്ടുള്ളതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.