പ്രാഗിലെ ഉണ്ണീശോയുടെ തിരുസ്വരൂപത്തിന്റെ പ്രത്യേകതകള്‍ അറിയാമോ?

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലുള്ള ഉണ്ണീശോയോടുള്ള ഭക്തി ലോകപ്രസിദ്ധമാണ്. ഇവിടുത്തെ ഉണ്ണീശോയുടെ അത്ഭുതരൂപത്തിന്റെ പിറവിയെക്കുറിച്ച് വിസ്മയകരങ്ങളായ പല അത്ഭുതകഥകളും പ്രാഗിലെ ഉണ്ണീശോയുടെ തിരുസ്വരൂപവുമായി ബന്ധപ്പെട്ടുണ്ട്.

സ്പെയിനിലെ ഒരു സിസ്റ്റേർസ്യൻ ആശ്രമത്തിൽ പതിനാലാം നൂറ്റാണ്ടിൽ ഒരു സന്യാസിക്ക് ഉണ്ണിയേശുവിന്റെ ദർശനമുണ്ടായി എന്നും ഈ ദർശനപ്രകാരം 1340 -ാം ആണ്ടിൽ ഈ രൂപം കൊത്തിയെടുത്തു എന്നുമാണ് ഭൂരിഭാഗം ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. പല നൂറ്റാണ്ടുകൾ സ്പെയിനിൽതന്നെ ആയിരുന്നു ഈ തിരുസ്വരൂപം. പതിനാറാം നൂറ്റാണ്ടിൽ ആവിലായിലെ വി. അമ്മത്രേസ്യായുടെ കൈവശം ഈ രൂപം എത്തിയെന്ന് പറയപ്പെടുന്നു.

ഹാസ്ബുർഗ് കടുംബം, പ്രാഗ് ഭരിക്കുന്ന കാലത്ത് 1556 -ൽ ഉണ്ണീശോയുടെ രൂപം പ്രാഗിലെത്തി. ഹാബ്സ്ബുർഗ് കുടുബത്തിലെ വരിറ്റിസ്ലാവ് എന്ന പ്രഭു, സ്പെയിനിലെ മരിയ മാൻറിക്വോയെ വിവാഹംകഴിച്ചപ്പോൾ വിവാഹസമ്മാനമായി മരിയയുടെ അമ്മ ദോണാ ഇസബെല്ലാ, മാൻറിക്വോ പ്രഭ്വി മരിയയ്ക്ക് സമ്മാനമായി ഉണ്ണീശോയുടെ ഈ രൂപം നല്‍കുകയുണ്ടായി.

1628 വരെ തിരുസ്വരൂപം ഈ കുടുംബം സൂക്ഷിച്ചു. പിന്നീട് സ്ഥലത്തെ കർമ്മലീത്താ ആശ്രമത്തിനു കൈമാറി. വൈകാതെ തന്നെ പ്രാഗ് ആക്രമിക്കപ്പെട്ടു. ആശ്രമദൈവാലയം താറുമാറായി. തിരുസ്വരൂപം കാണാതെയായി. ദൈവാലയ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഉണ്ണീശോയുടെ തിരുസ്വരൂപം വീണ്ടെടുത്തു. രൂപം വൃത്തിയാക്കുന്നതിനിടെ ഉണ്ണീശോ ആ വൈദികനോടു സംസാരിക്കുകയും രൂപം നവീകരിക്കേണ്ടതിനെക്കുറിച്ച് നിർദേശം നൽകുകയുംചെയ്തു. അതിനായി പണം ആവശ്യം വന്നപ്പോൾ സങ്കീർത്തിയുടെ പ്രവേശനകവാടത്തിൽ എന്നെ പ്രതിഷ്ഠിക്കുക എന്ന് ഉണ്ണീശോ വൈദികനോട് പറഞ്ഞു.

എതാനും ദിവസങ്ങൾക്കുള്ളിൽ തിരുസ്വരൂപം നവീകരിക്കുകയും പുന:സ്ഥാപിക്കുകയും ചെയ്തു. ഇന്ന് ഓരോ ദിനവും പതിനായിരക്കണക്കിന് തീർഥാടകർ സന്ദർശിക്കുന്ന ഒരു പുണ്യസ്ഥലമാണ് പ്രാഗിലെ ഉണ്ണീശോയുടെ ബസിലിക്ക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.