തിരുസഭയെ പുണ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവ്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പത്തൊമ്പതാം ദിനം, മെയ് 25, 2022

ആലക്കളത്തിൽ മത്തായി അച്ചൻ്റെ “പരിശുദ്ധാരൂപി” എന്ന ഗ്രന്ഥത്തിൻ്റെ പതിമൂന്നാം അധ്യായം ചർച്ച ചെയ്യുന്ന വിഷയം തിരുസ്സഭയെ പുണ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണ്.

പരിശുദ്ധാരൂപിയുടെ സ്നേഹാഗ്നിയുടെ ജ്വാലയും വരപ്രസാദത്തിൻ്റെ ജലവും ഏറ്റ്, ഭൗമ്യ പറുദീസയാകുന്ന കത്തോലിക്കാ സഭ വിശുദ്ധിയുടെ വിളനിലമായിത്തീരുന്നു. മിശിഹായുംടെ മാനുഷികത്വത്തെ എന്നപോലെ തൻ്റെ ജ്ഞാന ശരീരമായ സഭയേയും പരിശുദ്ധാരൂപി ശുദ്ധീകരിച്ചു. സഭ വിശുദ്ധയായിരിക്കുന്നുവെന്നു തന്നെയല്ല, മറ്റുള്ളവരെ ശുദ്ധീകരിപ്പാൻ ശക്തയുമത്രെ എന്നു മത്തായി അച്ചൻ പഠിപ്പിക്കുന്നു.
സഭാ കൂട്ടായ്മയിൽ പരിശുദ്ധാത്മാവ് നൽക്കുന്ന പുതിയ ജീവിതം വഴി പാപത്തിന്റെമേലും മരണത്തിന്റെമേലും ഈശോമിശിഹാ നേടിയ വിജയത്തിൽ നമ്മൾ പങ്കു ചേരുന്നു. ആത്മശുദ്ധീകരണത്തിനുള്ള വറ്റാത്ത ഉറവകളും ഭണ്ഡാരങ്ങളുമാണ് സഭയിലെ വിശുദ്ധ കൂദാശകളും ശുശ്രൂഷകളും. ഇവ അനുഭവിക്കുന്നവർക്കു സ്വർഗ്ഗീയമായ ആനന്ദം ലഭിക്കുകയും അതുവഴി ദൈവത്തോടു കൂടുതലായ യോജിപ്പും വിശുദ്ധിയിൽ വർദ്ധനവും ഉണ്ടാകുന്നു.

കൂദാശകളിലൂടെയും പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും ദൈവവുമായി നമ്മെ പൂർണ്ണമായി ഐക്യപ്പെടുത്തുന്നത് പരിശുദ്ധാത്മാവാണ്. ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാരൂപി നമ്മുടെ പ്രത്യാശ വർദ്ധിപ്പിക്കുകയും വിശുദ്ധീകരണ മാർഗ്ഗം കൂടുതൽ എളുപ്പമാക്കുകയും ചെയ്യും.

നമുക്കു പ്രാർത്ഥിക്കാം

പരിശുദ്ധിയുടെ നാഥനായ പരിശുദ്ധാത്മാവേ, നിൻ്റെ വിശുദ്ധ മണവാട്ടിയായ തിരുസ്സഭയെയും ആലയമായ ഞങ്ങളെയും നിർമ്മലരായി തീർക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.