പ്രശസ്ത പ്രൊട്ടസ്റ്റന്റ് യൂട്യൂബർ കത്തോലിക്കാ വിശ്വാസത്തിലേക്ക്

പ്രശസ്ത പ്രൊട്ടസ്റ്റന്റ് യൂട്യൂബർ കാമറൂൺ ബെർട്ടുസി കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ ഒരുങ്ങുന്നു. വളരെ ആഴത്തിലുള്ള പഠനങ്ങൾക്കും തീരുമാനങ്ങൾക്കുമൊടുവിലാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തന്റെ സന്നദ്ധത വെളിപ്പെടുത്തുന്നത്. “2022 സെപ്റ്റംബർ 20- നാണ് ഞാൻ കത്തോലിക്ക വിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ചു എന്ന് അറിയിക്കുന്നത്. ഈ വരുന്ന ഈസ്റ്ററിന് ഇത് സ്ഥിരീകരിക്കും” – ബെർട്ടൂസി ഒരു യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.

“ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസി എന്ന നിലയിൽ, തുറന്ന മനസോടെയാണ് ഞാൻ പഠനത്തിനു പോയത്. കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള എന്റെ ആഗ്രഹം എന്റെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി. വ്യക്തമായ പഠനത്തിനും വിശകലനത്തിനും ശേഷമാണ് ഈ തീരുമാനം. ഞാൻ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ അത് എന്റെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തെ കൂടുതൽ സ്ഥിരീകരിക്കുക മാത്രമേ ചെയ്യൂ എന്ന് എന്റെ പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കൾക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ, അത് തെറ്റായിരുന്നു” – ബെർട്ടുസി വ്യക്തമാക്കി.

1,50,000 -ഓളം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഒരു ക്രിസ്ത്യൻ യൂട്യൂബ് ചാനലാണ് ബെർട്ടുസിയുടേത്. ബെർട്ടുസി തന്റെ ചാനലിലൂടെ അറിയപ്പെടുന്ന നിരവധി ക്രിസ്ത്യാനികളോടും കത്തോലിക്കരോടും തന്റെ പരിവർത്തന കഥ വെളിപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.