കോപ്റ്റിക് ക്രൈസ്തവനായ അഭിഭാഷകൻ ഒടുവിൽ ജയിൽ മോചിതനായി

രണ്ട് വർഷത്തെ ജയിൽ വാസത്തിനുശേഷം ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവനായ അഭിഭാഷകൻ റാമി കമൽ ഒടുവിൽ ജയിൽ മോചിതനായി. ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ സമൂഹത്തിന് വേണ്ടി ശബ്ദമുയർത്തിയ പത്രപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു അദ്ദേഹം. ഇക്കാരണം കൊണ്ടുതന്നെ 2019 നവംബറിലാണ് കമലിനെ അറസ്റ്റ് ചെയ്തത്.

രണ്ട് കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടത്. ഈജിപ്തിലെ ദൈവാലയങ്ങൾ എങ്ങനെയാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയാകു എന്ന് അദ്ദേഹം വീഡിയോകൾ പങ്കുവെച്ചിരുന്നു. ഇതിൽ തെറ്റായ വിവരങ്ങൾ കൈമാറുകയായിരുന്നു എന്നതാണ് അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട ആദ്യത്തെ കുറ്റം. ന്യൂനപക്ഷ വിഷയങ്ങളിൽ ഐക്യരാഷ്ട്ര സഭയുമായി ചേർന്ന് പ്രവർത്തിച്ച് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നായിരുന്നു രണ്ടാമത്തെ ആരോപണം. ഈജിപ്തിലെ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കാൻ ജനീവ കോൺഫറൻസിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം.

കോപ്റ്റിക് ക്രൈസ്തവർ പലപ്പോഴും ദൈവദൂഷണം ആരോപിക്കൽ, ആൾക്കൂട്ട ആക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, ലൈംഗികാതിക്രമം, മറ്റ് തരത്തിലുള്ള അക്രമങ്ങൾ എന്നിവയ്ക്ക് വിധേയരാകുന്നുണ്ട്. കാരണം ഇവർ വിശ്വാസം പരസ്യമായി ജീവിക്കുന്നത് മറ്റ് മതസ്ഥരെ പ്രകോപിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഒരു പൊതു പ്രവർത്തകനായിരുന്നു റാമി കമൽ.

റാമിയുടെ അറസ്റ്റിന് ശേഷം ഐസിസിയും വാഷിംഗ്ടണിലെ മറ്റ് നിരവധി സംഘടനകളും അദ്ദേഹത്തിന്റെ കേസിനെക്കുറിച്ച് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷനെ ഈ വിഷയം അറിയിക്കാൻ അശ്രാന്തമായി പ്രയത്നിച്ചു. കഴിഞ്ഞ വർഷം, ഐസിസിയും കോപ്റ്റിക് സോളിഡാരിറ്റിയും ബൈഡൻ ഭരണകൂടത്തിന് ഒരു കത്തും അയച്ചു.

ഈജിപ്ഷ്യൻ പ്രസിഡന്റ് സിസിയുടെ ഭരണത്തിൻ കീഴിൽ ഈജിപ്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ തുടർക്കഥയായി മാറുന്നു. ഈ വിഷയങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ആരെയും സർക്കാർ നോട്ടമിടുന്നു. കോപ്‌റ്റിക് ക്രൈസ്തവർ അനുഭവിക്കുന്ന ആക്രമണവും സമ്മർദ്ദവും പലപ്പോഴും സർക്കാർ തള്ളിക്കളയുകയും സാധൂകരിക്കുകയും ചെയ്യുന്നു.

അദ്ദേഹം പറയുന്നു “നമ്മുടെ വികാരങ്ങൾ വ്രണപ്പെടാതിരിക്കാൻ ഞങ്ങൾക്ക് (മുസ്ലിംങ്ങൾക്ക്) അവകാശമുണ്ട്. ചിലർക്ക് അവരുടെ ചിന്തകളിൽ ഉള്ളത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ, 1.5 ബില്യണിലധികം ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമ്പോൾ ഇത് അവസാനിക്കുമെന്ന് ഞാൻ കരുതുന്നു”.

റാമിയുടെ നീണ്ട തടങ്കൽ ഈജിപ്ഷ്യൻ സർക്കാർ വിയോജിപ്പുകളെ നിശബ്ദമാക്കാൻ ശ്രമിക്കുന്നതിന്റെ ഒരേയൊരു ഉദാഹരണമല്ല. തങ്ങളുടെ മനുഷ്യാവകാശ രേഖയ്‌ക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ഈജിപ്തിന്റെ സംഘടിത ശ്രമത്തിന്റെ ഭാഗമായി, യുഎസിൽ താമസിക്കുന്ന പ്രസിഡന്റ് സിസിയുടെ എതിരാളികളെക്കുറിച്ച് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്ന ഒരു ഈജിപ്ഷ്യൻ മനുഷ്യനെ കഴിഞ്ഞയാഴ്ച, എഫ്ബിഐ ഏജന്റുമാർ ന്യൂയോർക്കിൽ വച്ച് അറസ്റ്റ് ചെയ്തു.

റാമി കമലിന്റെ മോചനം മറ്റ് നിരവധി ഉന്നത മനസ്സാക്ഷി തടവുകാരെ മോചിപ്പിക്കുന്നതിന് സമാന്തരമായാണ് സംഭവിച്ചത്. ഇത് രാജ്യത്തിന്റെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മർദ്ദം നിയന്ത്രിക്കാനുള്ള ഈജിപ്ഷ്യൻ അധികാരികളുടെ ശ്രമത്തെ പ്രതിഫലിപ്പിക്കുന്നു.

2021 ഡിസംബറിൽ ഈജിപ്ത് കോടതി വിടുതൽ അനുവദിക്കുന്നതിന് മുമ്പ് പാട്രിക് സാക്കിയെ 22 മാസം മുൻകൂർ തടങ്കലിൽ പാർപ്പിച്ചു. കോപ്റ്റിക് ക്രൈസ്തവൻ എന്ന നിലയിൽ താൻ അഭിമുഖീകരിച്ച വിവേചനത്തെക്കുറിച്ച് വിശദമായി എഴുതിയ ലേഖനത്തെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചെന്ന കുറ്റത്തിന് സാക്കിയുടെ വിചാരണ ഫെബ്രുവരി ഒന്നിന് തുടരും. ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം, വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സ്ഥിതി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീങ്ങളുടെ ജോലികാരായിരിക്കുന്ന ക്രൈസ്തവർ പലപ്പോഴും തെറ്റായ ആരോപണങ്ങൾക്ക് വിധേയരാകുന്നുണ്ട്.

വില്ലേജ് ഗാർഡായി മേയർ നിയമിച്ച അബനൂബിന്റെ ജീവിതാനുഭവം ഇതിന് ഉദാഹരണമാണ്. ഷിഫ്റ്റ് ജോലിയുമായി ബന്ധപ്പെട്ട് മേയറുമായുള്ള അഭിപ്രായവ്യത്യാസത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആരോ അബനൂബിന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യുകയും ഒരു ആടിന്റെയും മുഹമ്മദിന്റെയും ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ വീട് കത്തിക്കാനും മക്കളെ കൊല്ലാനും ശ്രമിച്ചു. അബനൂബ് മതനിന്ദ നടത്തിയെന്ന് ആരോപിച്ച് രണ്ടര വർഷത്തോളമായി ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ മോചനം എന്നാണ് എന്നതിന് യാതൊരു വ്യക്തതയും ഇല്ല.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.