
2024 ഡിസംബർ 25-ന്, ഫ്രാൻസിസ് പാപ്പ പ്രത്യാശയുടെ ജൂബിലി വർഷത്തിന് ആരംഭം കുറിച്ചു. ഈ വർഷം ക്രിസ്തുമസ് ദിനത്തിൽ മരിയ മജോറ പേപ്പൽ ബസിലിക്കയിൽ വിശുദ്ധ വാതിൽ അടയ്ക്കുന്ന വേളയിൽ, ഒരു സ്മാരക മെഡൽ നിർമ്മിക്കാൻ പാപ്പ ആഹ്വാനം ചെയ്തു. കാരണം ഫ്രാൻസിസ് പാപ്പ തുറന്നതും ലെയോ പാപ്പ അവസാനിപ്പിക്കുന്നതുമായ ജൂബിലി വർഷമായിരുന്നു ഇത്. 1700-ൽ ഇന്നസെന്റ് പന്ത്രണ്ടാമൻ തുറന്ന് ക്ലെമന്റ് പതിനൊന്നാമൻ അടച്ചതിനുശേഷം സമാനമായ ഒന്ന് സംഭവിച്ചിട്ടില്ല.
ഈ പ്രവൃത്തി ഒരു പുരാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്ന ഒന്നാണ്. കാരണം ഈ മെഡലുകൾ ഒരു ചരിത്ര സ്മാരകമായി വർത്തിക്കുകയും അസാധാരണമായ ഒരു വിശുദ്ധ വർഷത്തിന്റെ ഓർമ്മ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ മെഡലിന്റെ മുൻവശത്ത്, മധ്യഭാഗത്തായി ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന മരിയ മജോറ പേപ്പൽ ബസിലിക്കയുടെ വിശുദ്ധ വാതിലിനെ പ്രതിനിധീകരിക്കുന്നു.
വിശുദ്ധ കാപ്പ (യേശുക്രിസ്തുവിന്റെ ശരീരത്തിൽ പൊതിഞ്ഞതെന്നു വിശ്വസിക്കുന്ന വിശുദ്ധ തുണി) ധരിച്ച പുരുഷന്റെ പ്രതിച്ഛായയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് വലിയ ഭക്തി ഉണ്ടായിരുന്ന സാലസ് പോപ്പുലി റൊമാനിയുടെ ഐക്കൺ പ്രതിനിധീകരിക്കുന്ന കന്യകാമറിയത്തിന് ക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനെയും ഇത് പ്രതിനിധീകരിക്കുന്നു.
മുകളിൽ ഇടതുവശത്ത്, മംഗളവാർത്ത അറിയിക്കുന്നു. വലതുവശത്ത്, പെന്തക്കുസ്താ സംഭവം, താഴെ ഇടതുവശത്ത്, മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ച എഫെസൂസ് കൗൺസിൽ; വലതുവശത്ത്, പരിശുദ്ധ മറിയത്തെ സഭയുടെ അമ്മയായി പ്രഖ്യാപിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ എന്നിങ്ങനെ മെഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. “SEDENTE. LEONE. XIV. PONT. MAX. ANNO I. MMXXV” (പോപ്പ് ലെയോ പതിനാലാമന്റെ പൊന്തിഫിക്കേറ്റിന്റെ ആദ്യ വർഷം, 2025) എന്ന ലത്തീൻ ലിഖിതവും ആലേഖനം ചെയ്തിട്ടുണ്ട്.
മറുവശത്ത് ലാറ്റിൻ ഭാഷയിൽ ഒരു ലിഖിതമുണ്ട്, അത് 2025 ലെ വിശുദ്ധ വർഷത്തിന്റെ അസാധാരണ സ്വഭാവം കൃത്യമായി ഓർമ്മിപ്പിക്കുന്നു: ഫ്രാൻസിസ് മാർപാപ്പയുടെ പൊന്തിഫിക്കേറ്റ് സമയത്ത്, കർദിനാൾ റോളണ്ടാസ് മാക്രിക്കാസ് ലൈബീരിയൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നു. അതേ ആർച്ച് പ്രീസ്റ്റ് ലെയോ പതിനാലാമൻ മാർപാപ്പയുടെ പൊന്തിഫിക്കേറ്റ് സമയത്ത് അത് അടച്ചു.
മെഡലിന്റെ അടിയിലായി മെഡൽ നിർമ്മിച്ച കലാകാരന്റെ പേര് – മിസ്റ്റിച്ചെല്ലി- എന്ന് കുറിച്ചിരിക്കുന്നു. മെഡൽ നിർമ്മാണ കലയിൽ ദീർഘകാല പരിചയമുള്ള ഒരു ശില്പി, ഫ്രാൻസിസ് മാർപാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ പത്താം വർഷത്തേക്കുള്ള സ്മാരക മെഡലും 2025 ലെ സെഡെ വെക്കന്റേയുടെ മെഡലും നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മെഡലുകൾ അവയുടെ ക്ലാസിക്കൽ പ്രചോദനവും ഒരു മിനിയേച്ചറിസ്റ്റ് സ്വഭാവമുള്ള ആഘോഷ രചനകൾക്ക് ജീവൻ നൽകുന്ന കാലിഗ്രാഫിക് സൃഷ്ടിയും കൊണ്ട് വ്യത്യസ്തമാണ്.
ഈ മെഡൽ പരിമിതമായ എണ്ണമേ നിർമ്മിച്ചിട്ടുള്ളു. 2,000 കോപ്പികൾ വെങ്കലത്തിലും 1,000 കോപ്പികൾ സ്റ്റെർലിംഗ് വെള്ളിയിലും ഉണ്ട്. ഇത് റോമൻ ബസിലിക്കയിൽ നിന്ന് വാങ്ങാം.




