വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്ക്: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു വ്യക്തിയുടെ ക്രിസ്തുമസ് വിചിന്തനങ്ങൾ

ക്രിസ്തുമസ് അനുരഞ്ജനത്തിന്റെ കാലഘട്ടമാണ്. ദൈവം സ്വയം ഒരു മനുഷ്യനായതിന്റെ ഓർമ്മപുതുക്കലാണ് ക്രിസ്തുമസ്. വീണുപോയ മനുഷ്യരാശിയെ രക്ഷിക്കാനും തന്നോട് അനുരഞ്ജിപ്പിക്കാനും അവിടുന്ന് ലോകത്തിലേക്ക് വന്നു. സുബൈർ സൈമൺസൺ എന്ന മുൻ മുസ്‌ലിം മത വിശ്വാസി കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ കഥയാണ് ഈ ക്രിസ്തുമസ് കാലഘട്ടത്തിൽ പങ്കുവെയ്ക്കുന്നത്.

“വിദ്വേഷം ദഹിപ്പിക്കുന്നു. സുഹൃത്ത് എന്ന് വിളിക്കപ്പെടുന്ന ഒരാളെ രക്ഷിക്കുന്നത് കാണുന്നതിനേക്കാൾ ശത്രുവിനെ ഉപദ്രവിക്കുന്നത് കാണുന്നതാണ് ശത്രുവിന്റെ വെറുപ്പ് ദഹിപ്പിച്ചുകളയുന്നത് ” തന്റെ കുട്ടിക്കാലത്തു ജൂതന്മാരെ വെറുക്കണമെന്നു പറഞ്ഞുകൊണ്ട് തന്നെ വളർത്തിയവർ എക്കാലവും ഓർമ്മിപ്പിച്ചിരുന്ന വാക്കുകളാണ് ഇതെന്ന് സൈമൻസൺ അനുസ്മരിക്കുന്നു.

വിശുദ്ധ നാട്ടിൽ നിന്ന് വളരെ അകലെയുള്ള അമേരിക്കയിലാണ് സൈമൺസൺ വളർന്നത്. എന്നിരുന്നാലും, വളരെ ചെറുപ്പം മുതലേ, “അടിച്ചമർത്തപ്പെട്ട ജനതയെകുറിച്ചുള്ള ഒരു വിവരണം അദ്ദേഹം വായിക്കുകയുണ്ടായി. അതിൽ പൂർണ്ണമായും കുറ്റപ്പെടുത്തുന്ന ഒരു ജനതയുടെയും ഒന്നും ചെയ്യാതെ നിസ്സഹായനായി നിൽക്കുന്ന ഒരു ജനതയുടെയും കഥ അദ്ദേഹം വായിച്ചു.

അദ്ദേഹത്തിനും ചുറ്റുമുള്ള എല്ലാവർക്കും ഇസ്രായേൽ എന്നത് മതമൗലികവാദികളും തീവ്രവാദികളും ചേർന്ന ഒരു രാഷ്ട്രമായിരുന്നു. “പലസ്തീൻ ഭീകരർ നടത്തുന്ന ആക്രമണങ്ങൾ പലപ്പോഴും അവരുടെ അന്തസ്സ് സംരക്ഷിക്കാൻ പോരാടുന്ന ഒരു ജനതയുടെ നിരാശാജനകമായ ഒരു മാർഗ്ഗമായി കണക്കാക്കപ്പെട്ടിരുന്നു,” സൈമൺസൺ വിശദീകരിച്ചു.

പുണ്യഭൂമിയിലെ സംഘർഷം അദ്ദേഹത്തിന്റെ മുസ്ലീം സമുദായത്തിന് വേണ്ടിയായിരുന്നു. നിരപരാധികളായ ഇസ്രായേലി, പാലസ്തീൻ കുടുംബങ്ങൾ യുദ്ധത്തിന്റെ യഥാർത്ഥമായ അനന്തരഫലങ്ങൾ അനുഭവിക്കുമ്പോൾ, യുക്തിസഹമായ അടിസ്ഥാനമില്ലെങ്കിലും, “ശരി” എന്ന് അവർ കരുതുന്ന ഏതൊരു വിശ്വാസവും സിദ്ധാന്തവും നടപ്പിൽ വരുത്താൻ മുസ്ലിങ്ങൾ അവരുടെ പ്രത്യയ ശാസ്ത്രങ്ങളെ മുറുകെ പിടിക്കുന്നത് സൈമൺസൺ മനസ്സിലാക്കി.

ജീവിതത്തെ കുറിച്ചുള്ള കറുപ്പും വെളുപ്പും നിറഞ്ഞ വീക്ഷണം തനിക്ക് പെട്ടെന്ന് നഷ്ടമായെന്ന് സൈമൺസൺ പങ്കുവെച്ചു. 2001ൽ വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ ഭീകരാക്രമണം അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഈ സമയത്ത്, താൻ വളർന്ന വിശ്വാസത്തിന്റെ അനന്തരഫലങ്ങൾ അദ്ദേഹം നേരിട്ട് അനുഭവിച്ചു. 2006-ൽ അദ്ദേഹം ഇസ്ലാമിൽ നിന്ന് അകന്നുനിൽക്കുകയും 2007-ൽ കത്തോലിക്കാ മതം സ്വീകരിക്കുകയും ചെയ്തു .

ജീവിതത്തെ കൂടുതൽ എളിമയുള്ള വീക്ഷണത്തിലേക്ക് നയിച്ച ഒരു തുല്യത ക്രിസ്തുവിലൂടെ താൻ കണ്ടെത്തിയെന്ന് സൈമൺസൺ പറഞ്ഞു. പിന്നീട് എല്ലാവരേയും പോലെ ദൈവത്തിന്റെ കരുണ ആവശ്യമുള്ള ഒരു പാപിയായ മനുഷ്യനായി സ്വയം തിരിച്ചറിയാൻ തുടങ്ങി. “ദൈവത്തിന് മാത്രം അവകാശപ്പെട്ട അധികാരം ഉള്ളതിനാൽ നമ്മളെത്തന്നെ ‘നല്ലവരായും’ മറ്റുള്ളവരെ ‘തിന്മയായും’ കണക്കാക്കാൻ പാടില്ല എന്നുള്ള തിരിച്ചറിവായിരുന്നു അയാൾക്ക് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിലൂടെ കൈവന്നത്. മറ്റുള്ളവരുടെ പാപങ്ങൾ ചൂണ്ടിക്കാണിക്കാൻ നമുക്ക് വലിയ ഉത്സാഹമാണ്. എന്നാൽ അത് ഒരിക്കലും പാടില്ല എന്നാണു സൈമൺസൻ ഉറപ്പിച്ചു പറയുന്നത്.

ഹമാസിനെ അക്രമങ്ങൾക്ക് പ്രചോദിപ്പിക്കുന്നത് യഹൂദവിരുദ്ധതയാണെന്നും ഒരു കത്തോലിക്കന് ആ ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും ഒരിക്കലും സഹായിക്കരുതെന്നും സൈമൺസൺ ഊന്നിപ്പറഞ്ഞു.

സൈമൺസണെ സംബന്ധിച്ചിടത്തോളം, നിരപരാധികളായ ആളുകളുടെ രക്തം കൊണ്ട് യുദ്ധത്തിന്റെ വില കൊടുക്കുന്ന പാലസ്തീൻ ജനതയ്ക്ക് ഹമാസിന്റെ പ്രചാരണ ശ്രമങ്ങൾ വലിയ ദോഷമാണ് ചെയ്യുന്നത്. ഗാസ സംഘർഷത്തിൽ ആയിരക്കണക്കിന് പാലസ്തീൻ പൗരൻമാർ ഇതിനോടകം വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് അവരുടെ ജീവിതം നഷ്ടപ്പെടുന്നത് തടയാൻ സ്നേഹവും വെറുപ്പും തമ്മിൽ വേർതിരിച്ചറിയാൻ പഠിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

“നിങ്ങൾ യുദ്ധങ്ങളെപ്പറ്റി കേൾക്കും. അവയെപ്പറ്റി കിംവദന്തികളും. അപ്പോൾ നിങ്ങൾ അസ്വസ്ഥരാകരുത്. ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാൽ, അപ്പോഴും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തലയുയർത്തും. പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമങ്ങളും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രം. നിങ്ങൾ ജാഗരൂകരായിരിക്കുവിൻ.” (മർക്കോസ് 13 : 7 – 8 )
ഈ വചനം ഇപ്പോൾ അന്വർത്ഥമായിരിക്കുകയാണ് എന്ന് സൈമൺസൺ പറഞ്ഞു.

യേശുക്രിസ്തുവിന്റെ ഈ വാക്കുകൾ ഇന്നും സാധുവാണെങ്കിൽ, ദൈവരാജ്യത്തെക്കുറിച്ചുള്ള അവന്റെ വാഗ്ദാനവും സാധുവാണ്, അത് യുദ്ധങ്ങളും യുദ്ധങ്ങളുടെ കിംവദന്തികളും ഉണ്ടെങ്കിലും വരും. അദ്ദേഹം കൂട്ടിച്ചേർത്തു

കഴിഞ്ഞ തലമുറകളിൽ നിന്ന് നമുക്ക് കൈമാറിയതും ഭാവി തലമുറകൾ കൊണ്ടുനടക്കേണ്ടതുമായ പ്രതീക്ഷയാണിത്, ക്ഷമിക്കേണ്ടത് എന്താണെന്ന് പഠിക്കാനും അവന്റെ തിരിച്ചുവരവിന് കൂടുതൽ അനുയോജ്യമായ ഒരു ലോകം തയ്യാറാക്കാനും നമുക്ക് ഇനിയും സമയമുണ്ട് എന്ന് സൈമൺസൺ പറഞ്ഞു നിർത്തുമ്പോൾ യുദ്ധങ്ങളില്ലാത്ത സമാധാനം പുലരുന്ന ഒരു ലോകത്തിലേക്കുള്ള പുതിയ കാൽവെപ്പാകട്ടെ ഈ ക്രിസ്തുമസ് കാലം എന്ന ആശംസയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്. വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്ക് ഒരുപാട് ദൂരമൊന്നും സഞ്ചരിക്കേണ്ടതില്ലെന്നു സൈമൺസൺ തന്റെ ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുനൽകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.