ആഫ്രിക്കയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും രക്ഷകനായ ഡോക്ടർ

    ഓരോരുത്തരുടെ ജീവിതത്തിലും ദൈവം ഓരോ ദൗത്യം ഏല്പിക്കുന്നുണ്ട്. ആ ദൗത്യം എന്തെന്നു കണ്ടെത്താൻ പലപ്പോഴും പല സന്ദർഭങ്ങളും അവിടുന്ന് നമ്മുടെ ജീവിതത്തിൽ അനുവദിക്കും. ഇത്തരത്തിലൊരു അനുഭവം മൊണ്ടാനയിൽ നിന്നുള്ള ജോർജ് മൽകെയർ-ജോൺസൺ എന്ന ഡോക്ടറുടെ ജീവിതത്തിലും ദൈവം അനുവദിച്ചു. ആ അനുഭവത്തിൽ നിന്നും തന്റെ വിളി തിരിച്ചറിഞ്ഞ ഡോക്ടർ, ആഫ്രിക്കയിലെ ഗർഭിണികളായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവനു കാവലാകുന്ന ദൂതനായി മാറി. അറിയാം അനേകം അമ്മമാരെയും കുഞ്ഞുങ്ങളെയും ജീവിതത്തിലേക്കു കൈപിടിച്ചുനടത്തിയ ഡോ. ജോർജ് മൽകെയർ-ജോൺസണെ.

    ആഫ്രിക്കയിലെ മിഷൻ പ്രവർത്തനത്തിനിടയിൽ ഡോ. ജോർജ്, ഗർഭിണിയായ ഒരു സ്ത്രീയെ അത്യാഹിതനിലയിൽ കാണാനിടയായി. അവളുടെ രക്തസമ്മർദ്ദം 118 , 190 ആയിരുന്നു. അവളുടെ മുഖവും കാലുകളും വീർത്തിരുന്നു; ഗർഭസ്ഥശിശുവിനും അനക്കമുണ്ടായിരുന്നില്ല. തിരിച്ചറിയപ്പെടാതെ പോയതും ചികിത്സ ലഭിക്കാതെ പോയതുമായ ടോക്‌സീമിയ എന്ന രോഗാവസ്ഥ മൂലം ഗർഭിണിയായ ആ യുവതിക്ക് മസ്തിഷ്‌കമരണം സംഭവിച്ചിരുന്നു. കൂടാതെ, ഗർഭപാത്രത്തിലുണ്ടായിരുന്ന കുഞ്ഞും മരിച്ചിരുന്നു. ഈ സമയം ആ യുവതിയെ നോക്കിയ ഡോക്ടറും മറ്റു നഴ്‌സുമാരും നിസ്സഹായാവസ്ഥയിലായി. അവരും മാനസികമായി വല്ലാത്തൊരു ബുദ്ധിമുട്ടിലായിരുന്നു.

    കണ്മുന്നിൽ, മരിച്ച ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥശിശുവും! ഹൃദയം തകർക്കുന്ന കാഴ്ച. ഇത് ഡോ. ജോർജിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ആഫ്രിക്കയിൽ പലപ്പോഴും ഇങ്ങനെ സംഭവിക്കാറുള്ളതാണെന്നും അനേകം സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും ഇപ്രകാരം മരിക്കുന്നുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ദൈവം തന്നെ ഏല്പിച്ച ദൗത്യത്തിലേക്കുള്ള യാത്രയുടെ ആരംഭമായിരുന്നു.

    തട്ടിക്ക മൊണ്ടാനയിൽ എത്തിയെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ ആ സ്ത്രീയും കുഞ്ഞും തങ്ങിനിന്നു. ശരിയായ വൈദ്യസഹായം ലഭിക്കാതെ മരണമടയുന്ന അവരുടെ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരു ദിവസം, കാമറൂണിലെ ജോട്ടിനിലുള്ള ഒരു വിദൂര മാതൃ ആരോഗ്യകേന്ദ്രത്തിലെ മേട്രൺ സിസ്റ്റർ ബെർണാഡെറ്റിൽ നിന്ന് എനിക്കൊരു കത്ത് ലഭിച്ചു. അവിടെ ഞാൻ ഇടയ്ക്കിടെ രോഗികളെ കാണാൻ പോകുമായിരുന്നു. പ്രസവത്തിനിടയിൽ മരണപ്പെട്ട അമ്മമാരെക്കുറിച്ചായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. ഇതോടെ മനസ്സിൽ ഉറച്ച തീരുമാനവും പ്രാർഥനയുമായി ഡോക്ടർ ഒരു തീരുമാനം എടുത്തു. ആ തീരുമാനമാണ് ഇന്ന് അനേകം അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ കാണാൻ അവസരം കൊടുത്ത, അനേകം ഗർഭിണികളെ മാതൃത്വത്തിന്റെ ധന്യതയിലേക്കു നയിച്ച ‘ദി ജെനസിസ് ഓഫ് മാറ്റേണൽ ലൈഫ് ഇന്റർനാഷണൽ’ എന്ന മൂവ്മെന്റിന്റെ ഭാഗമാക്കി അദ്ദേഹത്തെ മാറ്റിയത്. 1997-ൽ അദ്ദേഹം തുടങ്ങിയ ആ ഉദ്യമം ഇന്ന് വളർന്ന് പല രാജ്യങ്ങളിലും എത്തി. നൈജീരിയ, കെനിയ, ടാൻസാനിയ, ഉഗാണ്ട, റുവാണ്ട, ഹെയ്തി എന്നീ ആറു രാജ്യങ്ങളിൽ മെറ്റേണൽ ലൈഫ് ഇന്റർനാഷണൽ വളരെ ശക്തമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു.

    ബൃഹത്തായതും ബുദ്ധിമുട്ടുള്ളതുമായ ഈ ജോലിയിൽ തുടരാൻ തന്നെ സഹായിക്കുന്നത് തന്റെ കത്തോലിക്കാ വിശ്വാസമാണെന്ന് ഈ ഡോക്ടർ വെളിപ്പെടുത്തുന്നു. “എന്റെ ജോലി ആത്യന്തികമായി ദൈവം എനിക്ക് കാണിച്ചുതന്നതാണ്. വി. ജോൺ പോൾ രണ്ടാമൻ പറഞ്ഞതുപോലെ, ‘നിങ്ങൾ ദൈവബോധത്തെ ഗ്രഹിക്കുമ്പോൾ നിങ്ങൾ മനുഷ്യബോധത്തെ ഗ്രഹണം ചെയ്യുന്നു.’ ഈ ഗ്രഹണത്തിൽ നാം ചെറിയ വ്യക്തികളായി മാറുന്നു. ആഫ്രിക്ക ദൈവബോധത്തെ മുറുകെപ്പിടിക്കുകയും ആധികാരികമായ മനുഷ്യവികസനത്തിലേക്കുള്ള ഒരു വഴി കാണിച്ചുതരുകയും ചെയ്യുന്നു” – അദ്ദേഹം പറയുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.