‘കറുത്ത മാതാവി’ന്റെ നാമത്തിൽ പ്രശസ്തമായ ലോകത്തിലെ മൂന്ന് തീർഥാടനകേന്ദ്രങ്ങൾ

പരിശുദ്ധ അമ്മയുടെ പലവിധത്തിലുള്ള രൂപങ്ങൾ ലോകമെമ്പാടും പ്രചാരത്തിലുണ്ട്.  അതിലൊന്നാണ് ‘ബ്ലാക്ക് മഡോണ’ അഥവാ ‘കറുത്ത മാതാവ്’ എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കറുത്ത മാതാവിന്റെ പേരിൽ നിരവധി ദൈവാലയങ്ങളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രശസ്തമായ മൂന്ന് ദൈവാലയങ്ങൾ എവിടെയൊക്കെ ആണെന്നു നോക്കാം.

1. ഔർ ലേഡി ഓഫ് ചെസ്റ്റോചോവ: പോളണ്ടിലെ ബ്ലാക്ക് മഡോണ
(ജസ്ന ഗോറ മൊണാസ്ട്രി, ചെസ്റ്റോചോവ, പോളണ്ട്)

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കരുടെ ഹൃദയങ്ങളിൽ ഔവർ ലേഡി ഓഫ് സെസ്റ്റോചോവ (പോളണ്ടിലെ ബ്ലാക്ക് മഡോണ) ഒരു പ്രത്യേകസ്ഥാനം വഹിക്കുന്നു. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ വീട്ടിൽവച്ച് വി. ലൂക്കായാണ് ഈ ഐക്കൺ വരച്ചതെന്നാണ് ഐതിഹ്യം.

ഐക്കണിന്റെ യഥാർഥ ഉത്ഭവവും അതിന്റെ രചനയുടെ തീയതിയും ഇപ്പോഴും പണ്ഡിതന്മാർക്കിടയിൽ തർക്കത്തിലാണ്. നൂറ്റാണ്ടുകളായി, മെഴുകുതിരി കത്തിച്ചതിന്റെ ഫലമായി പുകയേറ്റതും എണ്ണമറ്റ തീർഥാടകരുടെ സ്പർശനവുമാണ് മാതാവിന്റെ കറുത്തനിറത്തിനു കാരണം.

2. മോൺസെറാറ്റിലെ കന്യക, സ്പെയിൻ: ലാ മൊറെനെറ്റ
(സാന്താ മരിയ ഡി മോണ്ട്സെറാറ്റ് ആബി, കാറ്റലോണിയ, സ്പെയിൻ)   

മോൺസെറാറ്റിലെ മൊണാസ്ട്രിയിൽ സൂക്ഷിച്ചിരിക്കുന്ന ലാ മൊറെനെറ്റ, കറ്റാലൻ ഐഡന്റിറ്റിയുടെ പ്രതീകമാണ്. കറുത്ത മാതാവിന്റെ ഈ ശില്പം തടിയിലാണ് തീർത്തിരിക്കുന്നത്.

മാതാവിന്റെ ഈ ശില്പത്തിന്റെ ശാന്തഭാവം, മലമുകളിൽ സന്ദർശനത്തിനെത്തുന്ന തീർഥാടകരെ ആകർഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ശില്പമെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി മെഴുകുതിരി കത്തിച്ചതിന്റെ പുകയേറ്റതാണ് ഈ ശില്പത്തിന്റെ കറുപ്പുനിറത്തിനു കാരണമെന്ന് കരുതപ്പെടുന്നു. ലോകമെമ്പാടുമുള്ള തീർഥാടകർ മാതാവിന്റെ ഈ ദൈവാലയം സന്ദർശിക്കുന്നു.

3. ഔർ ലേഡി ഓഫ് അപാരെസിഡ, ബ്രസീൽ: (അപാരെസിഡ, ബ്രസീൽ)

ബ്രസീലിന്റെ രക്ഷാധികാരിയാണ് ഔവർ ലേഡി ഓഫ് അപാരെസിഡ. ദശലക്ഷക്കണക്കിന് ബ്രസീലിയൻ കത്തോലിക്കരുടെ ഹൃദയങ്ങളിൽ ഈ മാതാവിന് ഒരു പ്രത്യേകസ്ഥാനമുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക്, പരീബ നദിയിൽനിന്നും മാതാവിന്റെ ഈ രൂപം ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. കറുത്ത മാതാവിന്റെ ഈ രൂപത്തിന് ഊഷ്മളവും മാതൃത്വത്തിന്റേതുമായ ഭാവമാണ്. അപാരെസിഡ മാതാവിന്റെ ബസിലിക്ക ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ തീർഥാടനകേന്ദ്രങ്ങളിലൊന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.