രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ അപലപനീയം: കത്തോലിക്കാ കോൺഗ്രസ്

നാർക്കോട്ടിക്, ലൗ ജിഹാദുകളിൽ ജാഗ്രത വേണമെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെയും പാർട്ടിയുടെയും നിലപാടുകൾ അപലപനീയമാണെന്നും ഇത് കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്നതാണെന്നും കത്തോലിക്കാ കോൺഗ്രസ് പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കത്തോലിക്കാ സമുദായത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അനുവദിക്കുകയില്ല. നിരവധി ഇരകളും തെളിവുകളും ഉണ്ടായിട്ടും നാർക്കോട്ടിക്, ലൗ ജിഹാദുകൾ ഇല്ലായെന്ന് സ്ഥാപിക്കാനുള്ള ചില പാർട്ടികളുടെയും മാധ്യമങ്ങളുടെയും അജണ്ടകൾ പൊതുസമൂഹം തിരിച്ചറിയുന്നു. യാഥാർഥപ്രശനം പരിഹരിക്കപ്പെടണമെന്നും കത്തോലിക്കാ കോൺഗ്രസ്സ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.