2022 -ൽ യുവജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ഉറപ്പിച്ച് പോളണ്ടിലെ കത്തോലിക്കാ സഭ

2022 -ൽ യുവജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സന്നദ്ധമായി പോളണ്ടിലെ കാത്തോലിക്കാ സഭ. ലുബ്ലിൻ അതിരൂപതയുടെ സഹായമെത്രാനായ മിസിൻസ്കിയാണ് പോളിഷ് ബിഷപ്പ്സിന്റെ കോൺഫറൻസിൽ സംസാരിക്കുമ്പോൾ ഇപ്രകാരം പ്രസ്താവിച്ചത്.

2021 മാർച്ചിൽ പ്രസിദ്ധീകരിച്ച പോളണ്ടിലെ ചർച്ച് റിപ്പോർട്ടിൽ, യുവജനങ്ങൾക്കിടയിലെ മതപരമായ ആചാരങ്ങൾ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ പകുതിയായി കുറഞ്ഞുവെന്ന് എഴുതിയിരുന്നു. ഇതേ തുടർന്നാണ് യുവജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ സഭ തീരുമാനിച്ചത്.

“സഭയും യുവതലമുറയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടേണ്ടത് ഒരു അടിയന്തിര ആവശ്യമാണ്. ഇത് സാർവ്വത്രികസഭക്ക് ആകമാനം ഒരു വെല്ലുവിളിയാണ്. യുവജനങ്ങളിലേക്ക് സുവിശേഷസന്ദേശം എത്തിക്കുന്നതിനുള്ള പുതിയ വഴികൾ തേടുകയും പരിചയപ്പെടുത്തുകയും ചെയ്യണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021 -ൽ പോളണ്ടിലെ സെമിനാരികളിൽ കത്തോലിക്കാ പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി 20% കുറവായിരുന്നു” – ബിഷപ്പ് മിസിൻസ്കി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.