സിറിയയിൽ ക്രൈസ്തവ ദൈവാലയം ആക്രമിച്ചു; രണ്ട് മരണം: നിരവധി പേർക്ക് പരിക്ക്

സിറിയയിലെ ഹമാ ഗവർണറേറ്റിൽ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ ഉദ്ഘാടനത്തിനു നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്‌താംബൂളിലെ ഹാഗിയാ സോഫിയ ദൈവാലയത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഈ ദൈവാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആക്രമണം ഉണ്ടായത്.

ഹമയിൽ നിന്ന് 30 മൈൽ വടക്കു-പടിഞ്ഞാറ് അൽ-സുഖൈലബിയയിലെ ഹാഗിയ സോഫിയ ചർച്ച് ലക്ഷ്യമിട്ടായിരുന്നു ജൂലൈ 24-ന് ആക്രമണം നടന്നത്. ഹാഗിയാ സോഫിയ ഉൾപ്പെടെയുള്ള പുരാതന ക്രൈസ്തവ ദൈവാലയങ്ങൾ മോസ്‌ക് ആക്കി മാറ്റുന്ന തുർക്കി സർക്കാരിന്റെ നടപടികൾക്കുള്ള മറുപടിയായിരുന്നു ഈ ദൈവാലയം നിർമ്മിച്ചത്. റോക്കറ്റുകളോ, മിസൈലുകളോ, സായുധ ഡ്രോണുകളോ ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിനു പിന്നിൽ രാജ്യത്തെ തീവ്രവാദ സംഘടനകളാണെന്ന് സിറിയൻ അറബ് ന്യൂസ് ഏജൻസി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.