പ്രാർഥിക്കുന്നതിൽ നിന്ന് നമ്മെ തടഞ്ഞേക്കാവുന്ന മൂന്ന് കാരണങ്ങൾ

ക്രിസ്ത്യാനികൾ എന്ന നിലയിൽ ദിവസേന പ്രാർഥിക്കണമെന്നും എല്ലാ ആഴ്ചയും പ്രാർഥനയിൽ കുറച്ച് സമയമെങ്കിലും ചെലവഴിക്കേണ്ടതുണ്ടെന്നും നമ്മുക്കറിയാം. എന്നാൽ നമ്മിൽ പലരും  അവഗണിക്കാറാണ് പതിവ്. പ്രാർഥിക്കേണ്ടതിനെക്കുറിച്ചുള്ള നമ്മുടെ ഈ ന്യായവാദം ലൗകിക മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രാർഥനയോടുള്ള ഈ മനോഭാവം നമുക്കുണ്ടെന്ന് പോലും നമ്മൾ തിരിച്ചറിയുന്നുണ്ടാവില്ല. നാം മനസ്സിലാക്കിയാലും ഇല്ലെങ്കിലും, മറികടക്കാൻ ബുദ്ധിമുട്ടുള്ള പ്രതിബന്ധങ്ങളായി മാറുന്ന ലൗകിക മനോഭാവങ്ങളെ അടിസ്ഥാനമാക്കി നാം പ്രാർഥിക്കാതിരിക്കാൻ തീരുമാനിച്ചേക്കാം. ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പറയുന്ന പ്രാർഥനയ്ക്ക് തടസ്സമാകുന്ന മൂന്ന് കാരണങ്ങൾ ഇവയാണ്.

പ്രാർഥന ഫലപ്രദമല്ല എന്ന ചിന്ത

ആധുനിക സംസ്കാരത്തിൽ “സമയം പണമാണ്”. ഒരു ദിവസത്തെ സമയം കൊണ്ട് നമ്മൾ മികച്ച കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ആ ദിവസം ഫലശൂന്യമാക്കി കളഞ്ഞു എന്നർഥം. അതുകൊണ്ടാണ് നമ്മിൽ ചിലർ പ്രാർഥനയെ അവഗണിക്കുന്നത്. കാരണം പ്രാർഥന ശാരീരിക മണ്ഡലത്തിൽ/ലൗകിക ലോകത്ത് നമ്മെ സഹായിക്കുന്ന യാതൊന്നും ഉൽപ്പാദിപ്പിക്കുന്നില്ല. പ്രാർഥനയ്ക്ക് ഉടനടി ഫലവുമില്ല. അതിനാൽ അത് ഉപയോഗശൂന്യമാണെന്ന് കണ്ട് ആരും പ്രാർഥിക്കാൻ കൂട്ടാക്കാറില്ല.

ഈ പ്രവണതയെ ചെറുക്കുന്നതിന്, പ്രാർഥനയുടെ മറഞ്ഞിരിക്കുന്ന ഫലവും അത് ഓരോ വ്യക്തിയുടെയും ആത്മീയ ലോകത്തെ എങ്ങനെ ബാധിക്കുന്നുവെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ പ്രാർഥനയുടെ ഫലം നമുക്ക് കാണാൻ കഴിഞ്ഞേക്കില്ല. എന്നാൽ നാം ദൈവത്തിൽ ആശ്രയിക്കുകയാണെങ്കിൽ, അവൻ നമ്മുക്ക് വേണ്ടി കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത പലതും നമുക്ക് പിന്നിൽ ചെയ്യുന്നുണ്ടെന്ന് മനസിലാകും.

സുഖപ്രദമല്ലാത്ത പ്രാർഥന

ഫോണിൽ നോക്കിയിരിക്കുമ്പോഴും യൂട്യൂബ് വീഡിയോ കാണുമ്പോഴും ലഭിക്കുന്ന സുഖവും രസവും തീർച്ചയായും പ്രാർഥന തരുന്നില്ല. പ്രാർഥിക്കുമ്പോൾ നമ്മുടെ ഇന്ദ്രിയങ്ങൾ സാധാരണയായി നല്ല രീതിയിൽ എൻഗേജ്ഡ് ആകുന്നില്ല. പോരാത്തതിന് ശരീര വേദനയും. മുട്ടുകുത്തുകയോ ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ പ്രാർഥന നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാം നല്ലതായി അനുഭവിക്കണം എന്ന ലൗകിക ധാരണയിലേക്ക് നാം വീണേക്കാം. പ്രാർഥന ഒഴിവാക്കുകയും ചെയ്തേക്കാം.

പ്രാർഥനയിൽ വിജയിക്കണമെങ്കിൽ, പ്രാർഥന സുഖകരമല്ല എന്ന സത്യം ആദ്യം അംഗീകരിക്കണം. ഇത് നമ്മുടെ കഷ്ടപ്പാടുകൾ ദൈവത്തോട് ചേർത്തുവയ്ക്കാനും ദൈവത്തിൽ ആശ്രയിക്കാനും നമ്മെ സഹായിക്കുന്നു.

പ്രാർഥന യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചിട്ടമല്ല

അവസാനമായി, ചിലർ പ്രാർഥനയെ കാണുന്നത് ജീവിത യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമോ രക്ഷപ്പെടലോ ആയിട്ടാണ്. ഈ രീതിയിൽ, പ്രാർഥന യാഥാർഥ്യത്തിന്റെ ലോകത്തിൽ നിന്നുള്ള ഒരു രക്ഷപെടലായി കാണുന്നു. ഇത് നാം അന്നന്ന് ചെയ്യേണ്ട ജോലിയെ/കർത്തവ്യത്തെ അവഗണിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ ഉത്തമ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണ് വിശുദ്ധ മദർ തെരേസയുടേത്. മദർ തെരേസയെപ്പോലുള്ളവർ എല്ലാ ദിവസവും ഒരു മണിക്കൂർ പ്രാർഥനക്കായി ചിലവിട്ടിരുന്നു. മദറിന് അവർ ഈ ലോകത്ത് ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് തീർക്കാൻ ആവശ്യമായ ഇന്ധനം ലഭിച്ചിരുന്നത് പ്രാർഥനയിൽ നിന്നായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.