നമ്മുടെ സാധാരണ ജീവിതത്തിൽ ദൈവകാരുണ്യം അനുകരിക്കാനുള്ള ഏതാനും മാർഗ്ഗങ്ങൾ

ദൈവകരുണയുടെ ഞായറാചരണത്തിലൂടെ കടന്നുവന്നവരാണ് നമ്മൾ. ഈ ദിനത്തിൽ നാം ശ്രവിച്ച പല സന്ദേശങ്ങളുടെയും ഉള്ളടക്കം ദൈവത്തിന്റെ കരുണയെ നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കുക എന്നതായിരുന്നു. സഹോദരനോടും സഹജീവികളോടും കരുണ കാണിക്കുക്കാൻ മറക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ കരുണയെ അനുകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത്തരത്തിൽ കരുണയുടെ വഴികളെ അനുകരിക്കുക്കാൻ നമ്മെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ…

അനുരഞ്ജന കൂദാശയിൽ പങ്കെടുക്കുക

അനുരഞ്ജന കൂദാശ കരുണയുടെ കൂദാശയാണ്. പശ്ചാത്താപത്തിന്റെ കൂദാശയെ സമീപിക്കുന്നവർ ദൈവത്തിന്റെ കരുണയിൽ നിന്ന് മാപ്പ് നേടുന്നു എന്ന് മതബോധനഗ്രന്ഥം നമ്മോട് പറയുന്നു. അഗാധമായ അർഥത്തിൽ അത് ദൈവത്തിന്റെ വിശുദ്ധിയുടെയും പാപിയായ മനുഷ്യനോടുള്ള അവന്റെ  കരുണയുടെയും ഒരു ഏറ്റുപറച്ചിൽ അംഗീകരണവും സ്തുതിയും കൂടിയാണ് അനുരഞ്ജന കൂദാശ എന്ന് മതപീഡന ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നു.

വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത് വലിയ ഒരു കാരുണ്യ പ്രവർത്തിയാണ്. വിവിധ ശാപനങ്ങളിൽ ഒരു നേരത്തെ ഭക്ഷണം നൽകുകയോ, ആവശ്യമുള്ള കുടുംബങ്ങളെ സഹായിക്കുകയോ, തെരുവിൽ അലയുന്നവർക്കു ഭക്ഷണം എത്തിക്കുകയോ എന്തും ആകാം. അത് മഹത്തരമായ ഒരു പ്രവർത്തിയാണ്.

രോഗികളെ സന്ദർശിക്കുക

രോഗികളായവരെയോ പ്രായമായി വീട്ടിൽ തന്നെ ആയിരിക്കുന്നവരെയോ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്യുന്നത് വലിയ ഒരു കാര്യമാണ്. സാധിക്കുമെങ്കിൽ ഇത്തരത്തിൽ ആളുകൾ ഉള്ള വീടുകളിൽ ഇടയ്ക്കു ചെല്ലുകയും അവർക്കു ആവശ്യമായ സഹായം ചെയ്തു നൽകുകയും ചെയ്യുന്നത് വലിയ ഒരു അനുഗ്രഹത്തിന് കാരണമായി മാറും.

തെറ്റുകൾ ക്ഷമയോടെ സഹിക്കുക

നാമും നമ്മെപോലെ നമുക്ക് ചുറ്റുമുള്ളവരും പരിപൂർണ്ണരല്ല. അതിനാൽ തന്നെ മനുഷ്യ സഹജമായ തെറ്റുകൾ നമുക്ക് ഉണ്ടാകാം. ഈ സാഹചര്യത്തിൽ നമ്മുടെ സഹോദരങ്ങളിൽ നിന്നോ, സുഹൃത്തുക്കളിൽ നിന്നോ, സഹപ്രവർത്തകരിൽ നിന്നോ ഉള്ള ചെറിയ തെറ്റുകളെ നമുക്ക് ക്ഷമിക്കുവാൻ സാധിക്കണം. ക്ഷമ നമ്മെയും മറ്റുള്ളവരെയും വിശുദ്ധിയിലേക്ക് നയിക്കും. നമ്മെ ദ്രോഹിക്കുന്നവരോടും ക്ഷമിക്കുവാൻ സാധിച്ചാൽ ഒരുപക്ഷെ അത് അവരെ മാനസാന്തരത്തിലേക്കു നയിക്കുന്ന ഒരു ഉപകരണമാക്കി മാറ്റും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.