കുട്ടി​കളെ പ്രശം​സി​ക്കേ​ണ്ടത്‌ എങ്ങനെ?

കുട്ടി​കളെ എത്ര പ്രശം​സി​ച്ചാ​ലും അധിക​മാ​കില്ല എന്ന്‌ ചിലർ പറയുന്നു. മറ്റു ചിലരാ​കട്ടെ, കുട്ടി​കളെ കൂടുതൽ പ്രശം​സി​ക്കു​ന്നത്‌, അവരെ വഷളാ​ക്കു​മെ​ന്നും എന്തും ചെയ്യാ​നുള്ള അവകാ​ശ​മു​ണ്ടെന്ന്‌ ചിന്തി​ക്കാൻ പ്രേരി​പ്പി​ക്കു​മെ​ന്നും വിശ്വ​സി​ക്കു​ന്നു.

നിങ്ങൾ കുട്ടിയെ എത്ര​ത്തോ​ളം പ്രശം​സി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും ഏത്‌ രീതി​യി​ലുള്ള പ്രശം​സ​യാണ്‌ നൽകു​ന്നത്‌ എന്നതു​കൂ​ടെ കണക്കി​ലെ​ടു​ക്കേ​ണ്ട​തുണ്ട്‌. എങ്ങനെ​യുള്ള പ്രശം​സ​യാണ്‌ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌, ഏത്‌ പ്രശംസ കുട്ടിയെ ഹാനി​ക​ര​മാ​യി ബാധി​ക്കും, ഏറ്റവും മികച്ച ഫലമു​ള​വാ​ക്കുന്ന പ്രശംസ എങ്ങനെ നൽകാം തുടങ്ങി​യ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

എല്ലാത്തരം പ്രശം​സ​യും ഒരു​പോ​ലെ ഗുണം ചെയ്യില്ല. നമ്മുടെ കുട്ടികളെ അമിത​മാ​യി പ്രശം​സി​ക്കു​ന്നത്‌ ഹാനി​ക​ര​മാ​യേ​ക്കാം. ആത്മവി​ശ്വാ​സം വർധി​പ്പി​ക്കു​ന്ന​തി​നാ​യി ചില മാതാ​പി​താ​ക്കൾ കുട്ടി​കൾക്ക്‌ അർഹി​ക്കാത്ത പ്രശംസ അമിത​മാ​യി നൽകുന്നു. എന്നാൽ, മാതാ​പി​താ​ക്കൾ കാര്യങ്ങൾ ഊതി​വീർപ്പി​ക്കു​ക​യാ​ണെ​ന്നും അവർ പറയു​ന്നത്‌ വെറും​വാ​ക്കാ​ണെ​ന്നും മനസ്സി​ലാ​ക്കാ​നുള്ള കഴിവ് കുട്ടി​കൾക്കുണ്ട്. മാത്രമല്ല, ലഭിച്ച പ്രശംസ യഥാർഥ​ത്തിൽ അർഹി​ക്കു​ന്ന​ത​ല്ലെ​ന്നും അതിനാൽ മാതാ​പി​താ​ക്കളെ വിശ്വ​സി​ക്കാൻ കഴിയില്ലെന്നും ഉള്ള നിഗമ​ന​ത്തിൽ കുട്ടികൾ എത്തി​ച്ചേർന്നേ​ക്കാം.

കഴിവു​ക​ളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള പ്രശംസ വളരെ നല്ലതാണ്. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങളു​ടെ മകൾക്ക്‌ ചിത്രം വരയ്‌ക്കാ​നുള്ള കഴിവു​ണ്ടെ​ന്നി​രി​ക്കട്ടെ. സ്വാഭാ​വി​ക​മാ​യും നിങ്ങൾ അവളെ പ്രശം​സി​ക്കും. അത്‌ അവളുടെ കഴിവിൽ കൂടുതൽ പ്രാവീ​ണ്യം നേടാൻ സഹായി​ക്കും. എന്നാൽ ഇതിന്‌ ചില പോരാ​യ്‌മ​ക​ളു​മുണ്ട്‌. ജന്മസി​ദ്ധ​മായ കഴിവു​ക​ളെ​പ്രതി മാത്രം പ്രശം​സി​ക്കു​ക​യാ​ണെ​ങ്കിൽ അത്തരം കഴിവു​കൾ ഉണ്ടെങ്കി​ലേ കാര്യ​മു​ള്ളൂ എന്ന്‌ കുട്ടി ചിന്തി​ച്ചേ​ക്കാം. പുതിയ ദൗത്യങ്ങൾ ഏൽപ്പി​ച്ചാൽ പരാജ​യ​പ്പെ​ടു​മോ എന്ന പേടി കാരണം അവ ഏറ്റെടു​ക്കാൻ മടികാ​ണി​ച്ചേ​ക്കാം. അവൾ അല്‌പം ശ്രമം ചെയ്‌ത്‌ നേടി​യെ​ടു​ക്കേണ്ട കാര്യം വരു​മ്പോൾ ‘ഞാൻ അതിനു പറ്റിയ ആളല്ല, എന്നെ​ക്കൊണ്ട്‌ അതിന്‌ കഴിയില്ല. വെറുതെ എന്തിന്‌ ശ്രമിച്ച്‌ പരാജ​യ​പ്പെ​ടണം’ എന്ന്‌ അവൾ ന്യായ​വാ​ദം ചെയ്‌തേ​ക്കാം. അതുകൊണ്ടു തന്നെ ചിലപ്പോഴെങ്കിലും മറ്റു കാര്യങ്ങൾ അവർ ചെയ്യുമ്പോഴും നാം അവരെ പ്രചോദിപ്പിക്കുന്നത് വളരെ നല്ലതാണ്.

നിരന്ത​ര​മാ​യ ശ്രമത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രശം​സ​യാണ്‌ ഏറ്റവും മെച്ചം. ജന്മസി​ദ്ധ​മാ​യി ലഭിച്ച കഴിവു​ക​ളെ​ക്കു​റിച്ച്‌ മാത്രം പ്രശം​സി​ക്കു​ന്ന​തി​നു പകരം കഠിനാ​ധ്വാ​ന​വും നിരന്ത​ര​മായ ശ്രമവും ചെയ്‌ത​തി​നെ​പ്രതി കുട്ടി​കളെ പ്രശം​സി​ക്കു​ക​യാ​ണെ​ങ്കിൽ അവർ ഒരു അടിസ്ഥാ​ന​സ​ത്യം മനസ്സി​ലാകും. ഈ വസ്‌തുത അവർ മനസ്സി​ലാ​ക്കി​യാൽ ആഗ്രഹി​ക്കുന്ന ഫലം നേടി​യെ​ടു​ക്കാൻ എത്ര​ത്തോ​ളം കഠിനാ​ധ്വാ​നം ചെയ്യേ​ണ്ട​തു​ണ്ടോ അത്‌ ചെയ്യാൻ അവർ തയാറാ​യി​രി​ക്കും. ഇതിനി​ടെ പിഴവു​കൾ സംഭവി​ച്ചാൽ അതിനെ ഒരു പരാജ​യ​മാ​യി​ട്ടല്ല, പകരം വിജയ​ത്തി​ലേ​ക്കുള്ള ചവിട്ടു​പ​ടി​യാ​യി അവർ വീക്ഷി​ക്കും.

നിങ്ങളുടെ കുട്ടിയുടെ കഠിനാ​ധ്വാ​നത്തെ അഭിന​ന്ദി​ക്കുക. “ഈ ചിത്രം പൂർത്തി​യാ​ക്കാൻ നീ വളരെ കഠിനധ്വാ​നം ചെയ്‌തി​ട്ടുണ്ട്‌” എന്നു പറയു​ന്ന​താണ്‌ “നീ ജന്മനാ ഒരു കലാകാ​രൻതന്നെ” എന്നു പറയു​ന്ന​തി​നെ​ക്കാൾ ഗുണം ചെയ്യു​ന്നത്‌. മേൽപ്പറഞ്ഞ രണ്ട്‌ പ്രസ്‌താ​വ​ന​ക​ളും പ്രശംസ തന്നെയാണ്‌. എന്നാൽ, രണ്ടാമത്‌ പറഞ്ഞ പ്രസ്‌താ​വ​ന​യി​ലൂ​ടെ, ജന്മസി​ദ്ധ​മായ കഴിവു​കൾ പ്രകട​മാ​ക്കാ​നാ​കുന്ന മേഖല​ക​ളിൽ മാത്രമേ കുട്ടിക്ക്‌ തിളങ്ങാൻ കഴിയൂ എന്ന്‌ നിങ്ങൾപോ​ലും അറിയാ​തെ അവന്റെ മനസ്സിൽ വിതയ്ക്കുകയാണ് ചെയ്യു​ന്നത്‌.

പ്രചോ​ദ​ന​മേ​കുന്ന വിമർശ​നങ്ങൾ നൽകുക. കുട്ടി​യു​ടെ പോരാ​യ്‌മ​ക​ളെ​ക്കു​റിച്ച്‌ ഉചിത​മായ രീതി​യിൽ പറയു​ക​യു​ന്നത്‌ അവന്റെ ആത്മവി​ശ്വാ​സത്തെ തകർക്കു​ക​യാ​യി​രി​ക്കില്ല, പകരം വളരാൻ സഹായി​ക്കു​ക​യാ​യി​രി​ക്കും. ഒപ്പം അർഹി​ക്കുന്ന അഭിന​ന്ദ​ന​വും പതിവാ​യി നൽകു​മ്പോൾ കൂടു​ത​ലായ പുരോ​ഗ​തിക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയും എന്നതി​നെ​ക്കു​റി​ച്ചുള്ള ബുദ്ധി​യു​പ​ദേശം അവൻ സ്വീക​രി​ക്കാ​നാണ്‌ സാധ്യത. പിന്നീട്‌ അവൻ നേട്ടങ്ങൾ കൈവ​രി​ക്കു​മ്പോൾ അത്‌ നിങ്ങൾക്ക്‌ ഇരുവർക്കും സന്തോ​ഷി​ക്കാ​നുള്ള കാര്യ​മാ​യി​ത്തീ​രു​ക​യും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.