പ്രാർഥനയിൽ ഒഴിവാക്കേണ്ട നാലു കാര്യങ്ങൾ

പ്രാർഥനയെക്കുറിച്ച് ചിന്തിക്കുമ്പോൾ നാമെല്ലാവരും ഒഴിവാക്കാൻ ശ്രമിക്കേണ്ട നാല് കാര്യങ്ങൾ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കാം.

1. പ്രാർഥന ഒരു മനഃശാസ്ത്രപരമായ പ്രവർത്തനമല്ല

“ചിലർ പ്രാർഥനയെ ഒരു ലളിതമായ മാനസിക പ്രവർത്തനമായി കാണുന്നു” (CCC 2726) എന്ന് മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു. പ്രാർഥന നമ്മുടെ തലച്ചോറിൽ സംഭവിക്കുന്ന ഒരു പ്രവർത്തനമല്ല എന്നതാണ് ഇതിന്റെ അർഥം. ശരീരവും ആത്മാവും ഉൾപ്പെടുന്ന ഒരു ആത്മീയ പ്രവർത്തനമാണിത്. ശാസ്ത്രത്തിന്റെ  പരിധിക്കപ്പുറമുള്ള ഒരു നിഗൂഢത പ്രാർഥനയിലുണ്ട്.

2. പ്രാർഥന ഒരു ശൂന്യതയിൽ എത്തിച്ചേരലല്ല

“പ്രാർഥനയെ ചിലപ്പോൾ കാണുന്നത് ഒരു മാനസിക ശൂന്യതയിലെത്താനുള്ള ഏകാഗ്രതയുടെ ശ്രമമായി” (CCC 2726) മതബോധന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. ചില ആത്മീയ പാരമ്പര്യങ്ങളിൽ, പ്രാർഥനയോ ധ്യാനമോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എല്ലാത്തിൽ നിന്നും സ്വയം “ശൂന്യമാക്കുക”, “ശൂന്യത” അല്ലെങ്കിൽ “അസാന്നിദ്ധ്യം” എന്നിവയിൽ എത്തിച്ചേരുക എന്നതാണ്. മറുവശത്ത്, ക്രിസ്തീയ പ്രാർഥന ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തെക്കുറിച്ചാണ്. നാം പ്രാർഥനയിൽ എല്ലാറ്റിന്റെയും ഉറവിടത്തിലേക്ക് പോകുകയും “ശൂന്യമാക്കപ്പെടുന്നതിന്” പകരം “നിറയുകയും” ചെയ്യുന്നു.

3. പ്രാർഥനയെ ആചാരപരമായ വാക്കുകളിലേക്കും നിലപാടുകളിലേക്കും ചുരുക്കാൻ കഴിയില്ല

“പ്രാർഥനയെ ആചാരപരമായ വാക്കുകളിലേക്കും ഭാവങ്ങളിലേക്കും ചുരുക്കുന്നു” എന്ന് മതബോധനഗ്രന്ഥം പ്രസ്താവിക്കുന്നു. (സിസിസി 2726). വാക്കുകളും ഭാവങ്ങളും ദൈവവുമായുള്ള നമ്മുടെ ഐക്യം സുഗമമാക്കാൻ കഴിയുന്ന ഉപകരണങ്ങൾ മാത്രമാണ്. അവ ഒരിക്കലും ആരാധിക്കപ്പെടേണ്ട വിഗ്രഹങ്ങളായി കാണരുത്.

4. പ്രാർഥന ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടുന്നില്ല

“പല ക്രിസ്ത്യാനികളും പ്രാർഥനയെ അവർ ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു തൊഴിലായി കണക്കാക്കുന്നു: അവർക്ക് സമയമില്ല” (CCC 2726). ഓരോ ക്രിസ്ത്യാനിയും പ്രാർഥിക്കാൻ വിളിക്കപ്പെടുന്നു. പ്രാർഥന എവിടെയും ആകാം, ജോലിസ്ഥലത്തെ നമ്മുടെ ഏറ്റവും തിരക്കേറിയ ദിവസങ്ങൾക്കിടയിലും ആകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.