ജോലി സംബന്ധമായ പ്രശ്നങ്ങളിൽ സഹായിക്കുന്ന അഞ്ചു വിശുദ്ധർ

ജോലി ചെയ്യുന്ന ഇടങ്ങളിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുക എന്നത് സാധാരണമാണ്. കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും ചിലപ്പോഴെങ്കിലും ആ ബുദ്ധിമുട്ടുകൾ നെയിം നിരാശയിലേയ്ക്ക് നയിക്കുവാൻ കാരണമാകും. ഇത്തരം അവസ്ഥകളിൽ സ്വർഗ്ഗീയമായ മാധ്യസ്ഥം നമുക്ക് ആശ്വാസം പകരും. ഇപ്രകാരം ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മാധ്യസ്ഥം വഹിക്കേണ്ട ചില വിശുദ്ധരെ പരിചയപ്പെടാം.

1. വിശുദ്ധ കൊച്ചുത്രേസ്യ: നിങ്ങൾ നിസഹായാവസ്ഥയിൽ ആയിരിക്കുമ്പോൾ പ്രാർഥിക്കാം

കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ മാധ്യസ്ഥം യാചിക്കേണ്ട വിശുദ്ധയാണ് വിശുദ്ധ കൊച്ചുത്രേസ്യ. വളരെ കുറച്ചു കാലമേ ഈ കർമ്മലീത്ത സന്യാസിനി ഈ ലോകത്ത് ജീവിച്ചിരുന്നുള്ളു എങ്കിലും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചു ഈ കൊച്ചു വിശുദ്ധയ്ക്ക് വ്യക്തമായ ചില ഉൾക്കാഴ്ചകൾ ഉണ്ടായിരുന്നു. അവളുടെ ചെറിയ കാര്യങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ആത്മീയത നമ്മെ ചുറ്റിപ്പറ്റിയുള്ള ചെറിയ കാര്യങ്ങളിൽ സന്തോഷവും അർഥവും കണ്ടെത്താൻ നമ്മെ പഠിപ്പിക്കുന്നു.

2. സിയന്നയിലെ വി. കാതറിൻ: ഒരു തൊഴിൽ തിരിച്ചറിയാൻ

നിങ്ങളുടെ കരിയർ സംബന്ധമായ തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ വി. കാതറിൻ പരിശുദ്ധാത്മാവിലേക്ക് നയിക്കാൻ സഹായിക്കുന്ന വിശുദ്ധയാണ്. നിശ്ചയദാർഢ്യത്തിന്റെയും വിശ്വാസത്തിന്റെയും ശക്തികേന്ദ്രമായിരുന്ന ഒരു മിസ്റ്റിക് ആയിരുന്നു ഈ വിശുദ്ധ. എഴുത്തുകാരിയും പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി വാദിക്കുന്നവളെന്ന നിലയിലും ഉള്ള തന്റെ വിളി നിർഭയം പിന്തുടർന്ന വ്യക്തിയാണ് വി. കാതറിൻ. അവളുടെ മധ്യസ്ഥതയാൽ, നിങ്ങളുടെ യഥാർഥ തൊഴിൽ വിവേചിച്ചറിയാനും കരിയറിലെ തടസ്സങ്ങൾ കൃപയോടെ മാറ്റാനും സാധിക്കും.

3. വി. തോമസ് മൂർ: നിങ്ങളുടെ മൂല്യങ്ങളോട് വിശ്വസ്തത പുലർത്താൻ

നിങ്ങൾക്ക് ജോലി മേഖലയുമായി ബന്ധപ്പെട്ട് ധൈര്യവും സത്യസന്ധതയും ആവശ്യമുള്ളപ്പോൾ വി. തോമസ് മൂറിന്റെ മധ്യസ്ഥത അപേക്ഷിക്കുവാൻ സാധിക്കും. പീഡനങ്ങൾക്കിടയിലും മൂല്യങ്ങളോട് വിശ്വസ്തത പുലർത്തിയ വ്യക്തിയാണ് അദ്ദേഹം. ജോലിസ്ഥലത്ത് ധാർമ്മിക സമഗ്രത നിലനിർത്തുന്നതിനുള്ള ആത്യന്തിക മാതൃകയാണ് ഈ വിശുദ്ധൻ പകരുന്നത്. നിങ്ങൾ ധാർമ്മിക പ്രതിസന്ധികളോ ജോലിസ്ഥലത്തെ വൈരുദ്ധ്യങ്ങളോ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളോ അഭിമുഖീകരിക്കുകയാണെങ്കിൽ വി. തോമസ് മൂറിന്റെ ശക്തിയും വിവേകവും നിങ്ങളെ സഹായിക്കും. വിശുദ്ധന്റെ മധ്യസ്ഥതയോടെ, നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിഗണിക്കാതെ, നിങ്ങളുടെ മൂല്യങ്ങളോട് വിശ്വസ്തത പുലർത്താനും നിങ്ങളുടെ ജോലിയിലെ മികവിനായി പരിശ്രമിക്കാനും നിങ്ങൾക്ക് ധൈര്യം ലഭിക്കും.

4. വി. ഇഗ്നേഷ്യസ് ലയോള: തൊഴിൽപരമായ മികവിന്

വി. ഇഗ്നേഷ്യസിന്റെ ഉറച്ച വിശ്വാസം പോലെ തന്നെ അദ്ദേഹത്തിൻറെ ഉറച്ച തീരുമാനങ്ങൾ തൊഴിൽപരമായ മേഖലകളിൽ മികവ് പുലർത്തുവാൻ നിങ്ങളെ സഹായിക്കും. ഈ വിശുദ്ധൻ വിവേചനാധികാരവും ജ്ഞാനപൂർവകമായ തിരഞ്ഞെടുപ്പുകൾ നടത്തുകയും ആത്മീയ വ്യായാമങ്ങളെക്കുറിച്ചും തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ചും പുസ്തകങ്ങൾ എഴുതുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിന്റെ മധ്യസ്ഥത നിങ്ങളെ സഹായിക്കും.

5. വി. യൗസേപ്പിതാവ് – കരിയർ കോച്ച്

നിങ്ങളുടെ കരിയറിനെ ബാധിക്കുന്ന വിധത്തിൽ പെട്ടെന്ന് ഒരു തടസ്സം നേരിടുകയാണെങ്കിൽ തൊഴിലാളികളുടെ രക്ഷാധികാരിയെ ആശ്രയിക്കേണ്ട സമയമാണത് എന്ന് തിരിച്ചറിയാം. യേശുവിന്റെ വളർത്തുപിതാവും കഠിനാധ്വാനിയായ ആശാരിയും ആയതിനാൽ, വിശുദ്ധ ജോസഫിന് ദൈനംദിന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാം. നിങ്ങൾ തൊഴിൽ തേടുകയാണെങ്കിലും, നിങ്ങളുടെ നിലവിലെ ജോലിയിൽ വിജയിക്കാൻ ശ്രമിക്കുകയാണെങ്കിലും, അല്ലെങ്കിൽ ജോലിസ്ഥലത്തെ വെല്ലുവിളികൾ നേരിടുവാണെങ്കിലും നിങ്ങളെ സഹായിക്കുവാൻ ഈ വിശുദ്ധന് കഴിയും. തന്റെ തൊഴിലിനോടും കുടുംബത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണം തങ്ങളുടെ കരിയറിൽ സ്ഥിരതയും പൂർത്തീകരണവും ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച മാതൃകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.