മക്കളുടെ ജീവിതത്തിൽ അപ്പൻ നൽകുന്ന തണൽ

അച്ഛൻ! വളരെ ഉത്തരവാദിത്വവും സ്നേഹവും പേറുന്ന ഒരു സ്ഥാനമാണത്. മക്കളെ സ്നേഹിച്ച് നല്ലൊരു അപ്പനായി ജീവിക്കുക എന്നത് ജീവിതകാലം മുഴുവൻ നീളുന്ന വലിയൊരു ഉത്തരവാദിത്തമാണ്. ഒരു കുഞ്ഞിന്റെ ജനനം മുതൽ ജീവിതത്തിന്റെ അവസാനം വരെ മക്കൾക്ക് ആവശ്യമായ എല്ലാ മൂല്യങ്ങളും ധൈര്യവും ആത്മവിശ്വാസവും നൽകുക എന്നത് അപ്പന്റെ കടമയാണ്. അപ്പൻ കൂടെയുണ്ടെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന ധൈര്യവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരിക്കും. സ്നേഹനിധിയായ ഒരു അപ്പന്റെ വാത്സല്യതണലിൽ വളരുന്ന കുട്ടികളിലെ വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മാനസിക വളർച്ചയും സുരക്ഷിതത്വവും

അമ്മയെപ്പോലെ തന്നെ മക്കളുടെ ജീവിതത്തിലെ വലിയൊരു തണലാണ് അപ്പൻ. ജീവിതത്തിലെ നല്ല കാര്യങ്ങളും അച്ചടക്കവും മക്കളെ പഠിപ്പിക്കുന്നത് അപ്പനാണ്. എന്ത് പ്രശ്നം വന്നാലും സഹായിക്കാൻ അപ്പൻ കൂടെയുണ്ടെന്ന ചിന്ത മക്കൾക്ക് വലിയ ആത്മവിശ്വാസവും ധൈര്യവും നൽകും. അപ്പന്റെ സ്നേഹവും പ്രോത്സാഹനവുമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്.

ആളുകളോട് ഇടപഴകാൻ പഠിപ്പിക്കുന്നു

മറ്റു മനുഷ്യരോട് എങ്ങനെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്ന് മക്കൾ പഠിക്കുന്നത് അപ്പനെ നോക്കിയാണ്. അപ്പൻ മറ്റുള്ളവരോട് കാണിക്കുന്ന നല്ല പെരുമാറ്റമാണ് ഭാവിയിൽ നല്ല കൂട്ടുകാരെയും നല്ല ബന്ധങ്ങളും തിരഞ്ഞെടുക്കാൻ മക്കളെ സഹായിക്കുന്നത്. അപ്പന്റെ സംസാര രീതികൾ, ശൈലികൾ, ശാന്തത, സ്നേഹവും ഇതൊക്കെ മക്കൾ ഒപ്പിയെടുക്കുന്നുണ്ട്.

ആൺമക്കൾക്കും പെൺമക്കൾക്കും അപ്പൻ നൽകുന്ന പാഠങ്ങൾ

പെൺമക്കൾക്ക് സുരക്ഷിതത്വത്തിന്റെയും സ്നേഹത്തിന്റെയും വലിയൊരു തണലാണ് അപ്പൻ. അപ്പന്റെ കരുതലായ പെരുമാറ്റം കണ്ടാണ് ഭാവിയിൽ നല്ല മനുഷ്യരെ തിരിച്ചറിയാൻ പെൺകുട്ടികൾ പഠിക്കുന്നത്. എന്നാൽ ആൺകുട്ടികൾ അപ്പനെ സ്വന്തം മാതൃകയായിട്ടാണ് കാണുന്നത്. ഉത്തരവാദിത്തത്തോടെ ജീവിക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനും അവർ കണ്ടുപഠിക്കുന്നത് സ്വന്തം അപ്പനിൽ നിന്നാണ്.

മക്കളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും അവരെ നല്ല വഴിയിലൂടെ നടത്താനും അപ്പന്റെ സാന്നിധ്യം വളരെ ആവശ്യമാണ്. സ്നേഹത്തോടും കരുതലോടെയും കൂടെനിൽക്കുന്ന അപ്പന്മാരാണ് ഏതൊരു വീടിന്റെയും ഏറ്റവും വലിയ സന്തോഷവും വെളിച്ചവും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.