കുരിശിന്റെ വഴി ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ

ഈ നോമ്പുകാലത്ത് നാം ഭക്തിപൂർവ്വം നടത്തുന്ന ഒരു പ്രാർത്ഥനയാണ് കുരിശിന്റെ വഴി. ഈശോയുടെ പീഡാസഹന മരണസമയത്തെ പ്രധാനപ്പെട്ട സംഭവങ്ങളെ പതിനാല് സ്ഥലങ്ങളിൽ നാം അനുസ്മരിക്കുകയും ധ്യാനപൂർവ്വം പ്രാർത്ഥിക്കുകയും ചെയ്യുന്നു. കുരിശിന്റെ വഴികളെ ഭക്തിപൂർവ്വം ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് ഈശോ വാഗ്ദാനം ചെയ്യുന്ന പതിനാല് അനുഗ്രഹങ്ങൾ ഇതാ…

1. കുരിശിന്റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂർവ്വം യാചിക്കുന്ന ഏതൊരു അനുഗ്രഹവും ഞാൻ നിങ്ങൾക്ക് നൽകും.

2. കൂടെക്കൂടെ കുരിശിന്റെ വഴി നടത്തുന്നവർക്ക് നിത്യരക്ഷ ലഭിക്കും.

3. ഞാൻ ഇപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണസമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും.

4. ഒരു വ്യക്തിയുടെ പാപം എത്രയധികമായിരുന്നാലും കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നതിലൂടെ അവർക്ക് കരുണ ലഭിക്കും (പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തേണ്ടതാണ്.)

5. കുരിശിന്റെ വഴി നിരന്തരം നടത്തുന്നവർക്ക് സ്വർഗത്തിൽ നിരന്തരം മഹത്വമുണ്ടായിരിക്കും.

6. കുരിശിന്റെ വഴി ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്നവർക്ക് ശുദ്ധീകരണസ്ഥലത്ത് നിന്നും വേഗത്തിൽ മോചനം ലഭിക്കും.

7. കുരിശിന്റെ വഴിയുടെ ഓരോ സ്ഥലത്തും ഞാൻ അവരെ അനുഗ്രഹിക്കുകയും എന്റെ അനുഗ്രഹം നിത്യത വരെ അവരെ പിന്തുടരുകയും ചെയ്യും.

8. മരണസമയത്ത് പിശാചിന്റെ പ്രലോഭനങ്ങളിൽ നിന്നും ഞാൻ അവരെ രക്ഷിക്കുകയും സാത്താന്റെ ശക്തിയെ നിർവീര്യമാക്കുകയും ചെയ്യും.

9. സ്നേഹപൂർവ്വം ഈ പ്രാർത്ഥന ചൊല്ലുന്നവരെ എന്റെ കൃപയാൽ നിറച്ചു ജീവിക്കുന്ന സക്രാരിയാക്കി മാറ്റും.

10. ഈ പ്രാർത്ഥന നിരന്തരം നടത്തുന്നവരുടെ മേൽ എന്റെ ദൃഷ്ടി ഞാൻ ഉറപ്പിക്കും. അവരെ സംരക്ഷിക്കാൻ ഇപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും.

11. ഞാൻ ആണികളാൽ കുരിശിനോട് ചേർന്നിരിക്കുന്ന പോലെ കുരിശിന്റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേർന്നിരിക്കും.

12. എന്നിൽ നിന്നും അകന്നുപോകാൻ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കാനുള്ള കൃപ ഞാൻ അവർക്ക് കൊടുക്കും.

13. മരണനേരത്ത് എന്റെ സാന്നിധ്യത്താൽ ഞാൻ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും. മരണം അവർക്ക് മാധുര്യമേറിയ അനുഭവമായിരിക്കും.

14. അവരുടെ അവശ്യസമയത്ത് എന്റെ ആത്മാവ് സംരക്ഷണം നൽകുന്ന കവചവും സഹായവുമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.