ഓരോ ദിവസവും ആരംഭിക്കാം ഈ തിരുവചനങ്ങളിലൂടെ

അനുദിനം പലവിധത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം. ചിലപ്പോൾ പ്രതിസന്ധികളും പ്രയാസങ്ങളും മറ്റുചിലപ്പോൾ സന്തോഷമുള്ള  അനുഭവങ്ങളും പകർന്നാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഓരോ ദിവസത്തെയും ക്ലേശങ്ങളും സന്തോഷങ്ങളും ദൈവത്തോടു ചേർന്നുനിന്നുകൊണ്ട് ഏറ്റെടുക്കാൻ നമ്മെ സഹായിക്കുന്ന ഏതാനും വചനങ്ങൾ ഇതാ. രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിലോ, എഴുന്നേൽക്കുന്ന സമയത്തോ ഒക്കെ ഈ വചനങ്ങൾ ചൊല്ലി പ്രാർഥിക്കാം.

1. “കർത്താവ് ഒരുക്കിയ ദിവസമാണ് ഇന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം”  (സങ്കീ. 118:24).

2. “നിന്റെ പ്രയത്നം കർത്താവിൽ അർപ്പിക്കുക; നിന്റെ പദ്ധതികൾ ഫലമണിയും” (സുഭാ. 16:3).

3. “എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും; അവർ കഴുകന്മാരെപോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല” (ഏശയ്യാ 40:31).

4. “നിങ്ങൾ ആദ്യം അവിടത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക; അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും” (മത്തായി 6:33).

5. “നിങ്ങൾ ഈ ലോകത്തിനു അനുരൂപരാകരുത്. പ്രത്യുതാ, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും” (റോമാ 12:2).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.